എത്ര പെട്ടന്നാണ് മകൾ വളർന്നത്, ​ഗീതു മോഹൻദാസിന്റെ ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രീയപ്പെട്ട നടിയും സംവിധായകയുമാണ് ​ഗീതു മോഹൻദാസ്. വളരെക്കുറച്ച് ചിത്രങ്ങൾ മാത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്.

മകളെക്കുറിച്ചുളള സംവിധായികയുടെ പുതിയ പോസ്റ്റും ആരാധകർ ഏറ്റെടുത്തിരുന്നു. മകൾ ആരാധനയുടെ എഴുത്തുകളും വളരെ കുഞ്ഞായിരിക്കുമ്പോൾ എടുത്ത ചിത്രങ്ങളുമാണ് ഗീതു മോഹൻദാസ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ വൈറലായികഴിഞ്ഞു

 

View this post on Instagram

 

And then they grow up

A post shared by Geetu Mohandas (@geetu_mohandas) on


ഗീതു പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി ഗീതുവിന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജു വാരിയരും പൂർണിമ ഇന്ദ്രജിത്തുമെത്തി. എന്റെ വാവ എന്നാണ് പൂർണിമ ആരാധനയുടെ ചിത്രത്തിന് കമന്റിട്ടത്.

 

View this post on Instagram

 

Aru ♥️

A post shared by Geetu Mohandas (@geetu_mohandas) on

ഗീതു മോഹൻദാസും രാജീവ് രവിയും വിവാഹിതരാകുന്നത് 2009ലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയും വിവാഹിതരാകുകയും ചെയ്തു.ഞാൻ സ്റ്റീവ് ലോപ്പസ് ആണ് രാജീവ് രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. പിന്നാലെ അന്നയും റസൂലും, കമ്മട്ടിപ്പാടം തുടങ്ങി സിനിമകളും സംവിധായകന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ഗീതു മോഹൻദാസ് സംവിധാന രംഗത്തേക്ക് എത്തിയത്. പിന്നാലെ ലയേഴ്‌സ് ഡയസ് എന്ന ചിത്രവും നടിയുടെതായി പുറത്തിറങ്ങി. കഴിഞ്ഞ വർഷം നിവിൻ പോളിയെ നായകനാക്കിയാണ് മൂത്തോൻ എന്ന ചിത്രം ഗീതു ഒരുക്കിയത്. സിനിമ രണ്ട് പേരുടെയും കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു.