ടിക്ടോക്കില്‍ വൈറലാകുന്നതിനായി മൗത്ത് ഓര്‍ഗന്‍ വായിലിട്ട് പ്രകടനം നടത്തിയ യുവതിക്ക് ശ്വാസതടസം

വൈറലാകാന്‍ പുതിയ വഴികള്‍ തേടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ ചിലപ്പോള്‍ വലിയ അപകടം ക്ഷണിച്ചു വരുത്താറുണ്ട്. അങ്ങനെ വൈറലാകാന്‍ ശ്രമിച്ച്‌ അപകടത്തില്‍ പെട്ടുപോയ യുവതിയുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.നേഡിയന്‍ സ്വദേശിയായ മോളി ഒബ്രെയ്ന്‍ എന്ന യുവതിയാണ് അപകടത്തില്‍പ്പെട്ടത്. ടിക്ടോക്കില്‍ വൈറലാകുന്നതിനായി മൗത്ത് ഓര്‍ഗന്‍ വായിലിട്ടായിരുന്നു പ്രകടനം. ഇതാണ് ദുരന്തത്തില്‍ കലാശിച്ചത്. മൗത്ത് ഓര്‍ഗന്‍ യുവതിയുടെ താടിയെല്ലില്‍ കുടുങ്ങി. ശ്വസോച്ഛ്വാസം നടത്തുമ്‌ബോഴെല്ലാം ശബ്ദമുണ്ടാകാന്‍ തുടങ്ങി.

മൗത്ത് ഓര്‍ഗന്‍ വായിലിട്ടു കൊണ്ട് മോളിചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ടിക്ടോക്കിലെത്തി മണിക്കൂറുകള്‍ക്കകം തന്നെ 1.7 മില്യണ്‍ ആളുകള്‍ വിഡിയോ ലൈക്ക് ചെയയ്തു. 20,000ല്‍ അധികം കമന്റുകളും എത്തി

വിഡിയോ ചെയ്ത ശേഷം മൗത്ത് ഓര്‍ഗന്‍ വായില്‍ നിന്നും എടുക്കാന്‍ യുവതി ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൗത്ത് ഓര്‍ഗണ്‍ വായില്‍ കുടുങ്ങിയതോടെ മോളി ഡോക്്ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറാണ് മോളിയുടെ വായില്‍ നിന്നും മൗത്ത് ഓര്‍ഗണ്‍ പുറത്തെടുത്തത്. ഇത്തരം സാഹസങ്ങള്‍ ഇനി ചെയ്യരുതെന്ന് ഡോക്ടര്‍ മോളിക്ക് ഉപദേശവും നല്‍കി.

താന്‍ ചെയ്തത് വലിയ തെറ്റാണെന്നും ജീവന്‍ വരെ അപകടത്തിലാകുമായിരുന്നു എന്നും പിന്നീട് മോളി തന്നെ ടിക്ടോക്ക് വിഡിയോയിലൂടെ വ്യക്തമാക്കി. മൗത്ത് ഓര്‍ഗന്‍ വായില്‍ കുടുങ്ങിയപ്പോള്‍ ഓരോ തവണ ശ്വാസം എടുക്കാനും ഭയന്നിരുന്നു. കാരണം ഓരോ ശ്വാസത്തിലും ശബ്ദമുണ്ടാകുമായിരുന്നു. എങ്ങനെയാണ് മൗത്ത് ഓര്‍ഗണ്‍ വായില്‍ കുടുങ്ങിയതെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ലെന്നും മോളി വ്യക്തമാക്കി.
എന്നാല്‍ ടിക്ടോക് ആരാധികയായ മോളി ഡോക്ടറുടെ അടുക്കലേക്ക് പോകും മുമ്ബ് തന്റെ നിലവിലെ അവസ്ഥ വീഡിയോ എടുത്ത് സമൂഹമാധ്യമത്തിലും പങ്കുവെക്കാനും തീരുമാനിച്ചു.

@mollieobrien
going to cheo to get my harmonica removed… #foryou #fyp #foryoupage #dissapointment #failure #mymomdoesntloveme #idiot

♬ I just did a bad thing bill wurtz – cameron.tr

” ഐ ജസ്റ്റ് ഡിഡ് എ ബാഡ് തിങ്ക്” എന്ന പാട്ടിനൊപ്പം വായില്‍ മൗത് ഓര്‍ഗന്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ക്ലോസപ് വീഡിയോയാണ് കക്ഷി പങ്കുവച്ചത്. തുടര്‍ന്ന് ഡന്റിസ്റ്റിന്റെ അടുക്കലെത്തിച്ച മോളിയുടെ വായ ഉപകരണങ്ങള്‍ വച്ച്‌ വീണ്ടും വലിച്ചുനീട്ടിയാണ് മൗത്‌ഓര്‍ഗന്‍ പുറത്തേക്ക് എടുത്തത്.

ആദ്യത്തെ അരമണിക്കൂറില്‍ നല്ല വേദന അനുഭവപ്പെട്ടെങ്കിലും അല്‍പസമയം കഴിഞ്ഞപ്പോള്‍ തരിക്കുന്ന അവസ്ഥയായെന്നും മോളി. എന്തായാലും അബദ്ധത്തില്‍പ്പോലും ഇത്തരം വസ്തുക്കള്‍ വായിലിടരുതെന്ന് ഓര്‍മിപ്പിക്കുകയാണ് മോളി.