പത്ത് വയസുകാരിക്ക് സിപിഎം നേതാവിന്റെ ക്രൂരമർദ്ദനം

മലപ്പുറം എടപ്പാളില്‍ പത്ത് വയസുകാരിയായ നാടോടി ബാലികക്ക് സിപിഎം നേതാവിന്റെ ക്രൂര്‍മര്‍ദ്ദനം. സിപിഎം പ്രാദേശിക നേതാവും വട്ടകുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ രാഘവന്‍ പിടിയിലായി. എടപ്പാള്‍ സ്വദേശിയായ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. 3 തവണ ഇയാള്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മലപ്പുറം എടപ്പാളില്‍ നാടോടി പെണ്‍കുട്ടിക്ക് ക്രൂര്‍മര്‍ദ്ദനം. പത്ത് വയസുകാരിയായ പെണ്‍കുട്ടി ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ്് മര്‍ദ്ദനമേറ്റത്.