ഗോവ തൂത്തുവാരി ബിജെപി, മുനിസിപ്പൽ ഇലക്ഷൻ ഫലം,കോൺഗ്രസ് തകർന്നു

ഗോവയിൽ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും വൻ വിജയം നേടി ബിജെപി. ഗോവയിലെ പ്രധാന ഭരണകക്ഷിയായ കോൺഗ്രസിന്റെ തകർച്ചയാണ്‌ തിരഞ്ഞെടുപ്പ് നടന്ന എല്ലായിടത്തും ഉണ്ടായത്. ക്രിസ്ത്യൻ സമുദായത്തിന്റെ വലിയ പിന്തുണ ഗോവയിൽ വീണ്ടും ബിജെപിക്ക് ഒപ്പം എന്നാണ്‌ മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്. സങ്കലി മുനിസിപാലിറ്റിയിൽ ആകെയുള്ള 12 സീറ്റുകളിൽ 11 സീറ്റുകളിൽ ബിജെപി വിജയിച്ചു. കോൺഗ്രസിനു വെറും ഒരു സീറ്റാണ്‌ ലഭിച്ചത്.പോണ്ടാ മുനിസിപാലിറ്റിയിൽ ബിജെപി വൻ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്. ആകെയുള്ള 15 സീറ്റുകളിൽ 13 എണ്ണവും ബിജെപി നേടിയപ്പോൾ കോൺഗ്രസിനാവട്ടേ ഒരു സീറ്റു പൊലും കിട്ടിയില്ല. പൂജ്യം സീറ്റുകൾ കോൺഗ്രസിനു കിട്ടിയപ്പോൾ പാർട്ടിയുടെ ഗോവയിലെ തകർച്ച പൂർണ്ണമാകുന്നു എന്ന് വീണ്ടും തെളിയുകയാണ്‌

മറ്റൊരു പ്രധാനപ്പട്ട കാര്യം മണിപ്പൂരിൽ ക്രിസ്ത്യാനികൾക്ക് നേരേ ബിജെപിക്കാർ ആക്രമണം അഴിച്ചു വിട്ടു എന്നും ബിജെപി അധികാരത്തിൽ കയറിയപ്പോൾ കലാപം ഉണ്ടായി എന്നും ഉള്ള വാർത്തകൾ കേരളത്തിൽ പ്രചരിക്കവേയാണ്‌ ഗോവയിലെ ഫലം വന്നിരിക്കുന്നതും.ക്രിസ്ത്യൻ സമുദായത്തിനു നല്ല സ്വാധീനം ഉള്ള ഗോവയിൽ അടിയൊഴുക്കുകൾ ബിജെപിക്ക് ഒപ്പം എന്ന് വീണ്ടും വ്യക്തമാണ്‌. മാത്രമല്ല മണിപ്പൂരിലെ ആക്രമണവുമായി ബന്ധപ്പെട്ട് കേരളത്തിൽ മാത്രമാണ്‌ വ്യാജമായ പ്രചാരണങ്ങൾ നടക്കുന്നത്. പ്രതിപക്ഷം പൊലും ഈ വിഷയം ബിജെപിക്ക് എതിരേ ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.

ഗോമ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം സമ്മാനിച്ച ജനങ്ങൾക്കും പ്രധാനമന്ത്രിക്കും ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത് നന്ദി പറഞ്ഞു.രണ്ട് മുനിസിപാലിറ്റിയിലും പ്രതീക്ഷിച്ചതിലും കൂടുതൽ പോളിംഗ് രേഖപ്പെടുത്തി, 75%ത്തിൽ അധികം പോളിങ്ങ് ആയിരുന്നു രേഖപ്പെടുത്തിയത്.