അയോ​ഗ്യതാ നീക്കത്തിനെതിരെ ‘മഹാനാടകം സുപ്രീം കോടതിയിലേക്ക്’

 

ഗുവാഹത്തി / മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വിമത ശിവസേന എംഎൽഎമാർ സുപ്രീം കോടതിയിലേക്ക്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ അ​യോ​ഗ്യ​ത നീ​ക്ക​ത്തി​നെ​തി​രെ എ​ക്‌​നാ​ഥ് ഷി​ന്‍​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​മ​ത​സം​ഘം സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. കോ​ട​തി ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​ടെ ന​ട​പ​ടി​ക​ളെ ചോ​ദ്യം ചെ​യ്താ​ണ് എ​ക്‌​നാ​ഥ് ഷി​ന്‍​ഡെ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. ഷിൻഡെയ്ക്ക് പകരം അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭാ നേതാവായി നിയമിച്ചതിനെയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി.പര്‍ദിവാല എന്നിവരടങ്ങിയ സുപ്രീംകോടതി അവധിക്കാല ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക. അ​തേ​സ​മ​യം, വി​മ​ത എം​എ​ല്‍​എ​മാ​ര്‍​ക്ക് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ര്‍​ണ​ര്‍ ഡി​ജി​പി​ക്കും മും​ബൈ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കും ക​ത്ത് ന​ല്‍​കി.

വിമതരെ പിളർത്താൻ ഉദ്ധവ് താക്കറെ പക്ഷം നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടു കൾ വരുന്നതിനിടെയാണ് വിമതരുടെ നിര്‍ണാടക നീക്കം.തങ്ങളെ അയോ​ഗ്യരാക്കാനുള്ള നീക്കത്തിനെതിരെ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമതര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍ക്കുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കറുടെ നടപടികളെ ചോദ്യം ചെയ്താണ് ഹർജികൾ സമര്‍പ്പിച്ചിരിക്കുന്നത്. ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. അവധിക്കാല ബെഞ്ചാകും ഹർജി പരിഗണിക്കുക.

പ്രതിസന്ധി മറികടക്കാനായി വിമത പക്ഷത്തെ പിളർത്താനുള്ള നീക്കം ഉദ്ധവ് പക്ഷം സജീവമാക്കി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 20 വിമത എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായി ശിവസേന ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് വരുമ്പോള്‍ ചിത്രം വ്യക്തമാകുമെന്ന് മുതിര്‍ന്ന ശിവസേന നേതാക്കള്‍ പറയുന്നു. അതേസമയം ശിവസേനയുടെ ഒരു മന്ത്രി കൂടി ഞായറാഴ്ച ഷിൻഡെ ക്യാമ്പിലെത്തി. ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഉദയ് സാമന്താണ് ഷിൻഡെ ക്യാമ്പിൽ എത്തിയിരിക്കുന്നത്.