കുപ്പത്തൊട്ടിയില്‍നിന്ന് ഏഴരലക്ഷം രൂപയുടെ സ്വര്‍ണം കിട്ടി; തിരിച്ചു നല്‍കി ശുചീകരണ തൊഴിലാളി

ചെന്നൈ: നൂറ് ഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണനാണയങ്ങള്‍. ഏഴര ലക്ഷം രൂപയോളം മൂല്യം. മേരി എന്ന തൊഴിലാളിക്കാണ് ഈ സ്വര്‍ണനാണയങ്ങള്‍ ലഭിച്ചത്. ചപ്പ് ചവറുകള്‍ വേര്‍തിരിക്കുന്നതിനിടെയാണ് ഈ സ്വര്‍ണനാണയങ്ങള്‍ മേരിക്ക് ലഭിക്കുന്നത്.

ലഭിച്ച ഉടന്‍ തന്നെ ഇത് അധികൃതര്‍ക്ക് കൈമാറി. ചെന്നൈയിലാണ് സംഭവം. കൊറിയര്‍ കമ്ബനി ജീവനക്കാരനായ ഗണേഷ് രാമന്‍ എന്ന ആളുടെ പക്കല്‍ നിന്നുമാണ് ഈ സ്വര്‍ണനാണയങ്ങള്‍ നഷ്ടപ്പെട്ടത്. വീട്ടിലെ കിടക്കയുടെ അടിയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. സംഭവം കാണാതായ വിവരം ഭാര്യയോട് പറഞ്ഞപ്പോഴാണ് മുറി വൃത്തിയാക്കിയെന്നും അവശിഷ്ടങ്ങള്‍ പുറത്ത് ഉപേക്ഷിച്ചുവെന്നും അറിയിച്ചത്.

സിസിടിവി കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, അപ്പോഴേക്കും മേരി ഇത് അധികൃതര്‍ക്ക് തിരിച്ചേല്‍പ്പിക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ വെച്ച്‌ മേരി തിരിച്ചേല്‍പ്പിച്ച സ്വര്‍ണ നാണയം ഗണേഷിന്റെ കുടുംബത്തിന് കൈമാറി. മേരിയുടെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു.