എത്തിക്കുന്ന സ്വർണ്ണത്തിനു ചില്ലികാശ് മുടക്കില്ല, ആഫ്രിക്കയിൽ ഖനികളിൽ നിന്നും കൊള്ളയടിച്ചത്

KARMA WEB SPECIAL ഇങ്ങിനെ സ്വർണ്ണം കേരളത്തിലേക്ക് ഒഴുക്കാൻ എവിടെ നിന്നാണ്‌ ഇത്ര അധികം മഞ്ഞ ലോഹം കിട്ടുന്നത് എന്നത് കഴിഞ്ഞ നാൾ വരെ ഒരു ചോദ്യം ആയിരുന്നു. ഇപ്പോൾ അതിനു ഉത്തരമായി. ഒന്നും പണം കൊടുത്തും ചിലവഴിച്ചും ഉല്പാദിപ്പിച്ച സ്വർണ്ണം അല്ല. സ്വർണ്ണ ഖനികൾ കൊള്ളയടിച്ചത് തന്നെ

കേരളത്തിലെത്തുന്ന കള്ളകടത്ത് സ്വർണ്ണം ആഫ്രിക്കയിൽ നിന്നും ഖനികൾ കൊള്ള ചെയ്ത് ഉണ്ടാക്കിയത്. ലോകത്ത്ഏറ്റവും കൂടുതൽ ഖനികളുള്ള ദക്ഷിണാഫ്രിക്കയിൽ 2019 ൽ 25 സ്വർണക്കൊള്ളകൾ നടന്നിരുന്നു. വൻ സുരക്ഷ ഒരുക്കുന്നുണ്ട് എങ്കിലും മിക്ക വർഷവും ഇവിടെ ഭീകരന്മാരും മറ്റും കൊള്ളയടി നടത്താറുണ്ട്. ഇത്തരത്തിൽ കൊള്ളയടിച്ച് എടുക്കുന്ന സ്വർണ്ണത്തിന്റെ മാർകറ്റിങ്ങ് ഇന്ത്യയിലാണ്‌. ലോകത്ത് ഏറ്റവും അധികം മഞ്ഞ ലോഹം ആളുകൾ വാങ്ങി കൂട്ടുന്നത് ഇന്ത്യയിലാണ്‌. ഇന്ത്യയിൽ ആകട്ടേ കേരളത്തിലാണ്‌ ഏറ്റവും വലിയ മാർകറ്റ്. ഇതുകൊണ്ട് തന്നെ ആഫ്രിക്കൻ സ്വർണ്ണ ഖനി കൊള്ളയടിയുമായി ബന്ധപ്പെട്ട പ്രതികൾ മലയാളികളും ഉള്ളതായാണ്‌ ഇന്റർപോളിന്റെ വിലയിരുത്തൽ. ഇപ്പോൾ അറസ്റ്റിലായതും ഇനി പിടികൂടാനുള്ളതുമായ പ്രതികൾക്ക് ആഫ്രിക്കൻ സ്വർണ്ണ ഖനി കൊള്ളയുമായി ബന്ധം ഉണ്ട് എന്നും ഇന്റർ പോൾ കണക്കു കൂട്ടുന്നു.

എകെ47 അടക്കമുള്ള തോക്കുകളുമായെത്തുന്ന ഭീകര സംഘങ്ങളാണ്‌ ആഫ്രിക്കയിൽ കൊള്ള നടത്തുന്നത്. ഇവർ സ്വർണ്ണം ക്വിന്റൽ കണക്കിനു ഖനികളിൽ ശേഖരിച്ചവ കൊള്ളയടിച്ചിരുന്നു. ഇതിന്റെ ഏറ്റവും വലിയ മാർകറ്റായി അവർ കാണുന്നതാകട്ടേ കേരളവും. കസ്റ്റംസും മറ്റും പിടിച്ചാലും വീണ്ടും …വീണ്ടും സ്വർണ്ണം ഒഴുകുന്നതിനു കാരണവും ഇതാണ്‌. ആരും പണം കൊടുത്ത് വാങ്ങിയ ചരക്കല്ല. വെറുതേ കിട്ടിയ സ്വർണ്ണം കേരളത്തിൽ കടത്തി കമ്മീഷനും കൊടുത്ത ശേഷം കിട്ടുന്ന തുക കൈക്കലാക്കുക എന്നതാണ്‌ ഭീകര സംഘങ്ങളുടെ ലക്ഷ്യം. ഇതിൽ മലയാളികളും ഉണ്ട്.

അവസാനം കൊള്ള നടന്ന വിറ്റ്‌വാട്ടേഴ്സ് ഗോൾഡ് ഫീൽഡ് എന്ന ദക്ഷിണാഫ്രിക്കൻ ഖനിയിലാണ്‌. ഇതിൽ പതിഞ്ഞ ദൃശ്യങ്ങളിൽ മലയാളി ഉള്ളതായാണ്‌ എൻ.ഐ.എ നടത്തിയ പരിശോധനയിൽ വ്യക്തമാകുന്നത്. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് എൻഐഎ അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണെന്നു സംശയിക്കുന്നുണ്ട്. ഇക്കാര്യം ഇന്റർപോളിന്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായ സിബിഐയെ അറിയിച്ചിരുന്നു. ഇയാളെ കണ്ടെത്താൻ റെഡ്കോർണർ തിരച്ചിൽ നോട്ടിസും ഇന്റർപോൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ പ്രതി കേരളത്തിലെ സ്വർണ്ണ കള്ളകടത്ത് കേസിലെ പ്രതികളിൽ ഒരാളാണ്‌ എന്നും കരുതുന്നു. ക്രിമിനൽ കേസുകളിൽ പ്രതികളായി കേരളം വിടുന്ന പിടികിട്ടാപ്പുള്ളികൾക്കു വിദേശത്തു സുരക്ഷ ഒരുക്കി സ്വർണക്കടത്തിന് ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി പിടികിട്ടാപുള്ളികൾ ഗൾഫ് നടുകളിൽ കഴിയുന്നു. ഇവരുടെ ജോലിയും വരുമാനവും എല്ലാം ഉറപ്പാക്കുന്നത് കള്ളകടത്ത് സംഘങ്ങളും എന്നും സംശയിക്കുന്നു.

സ്വർണ്ണ കടത്ത് കേസിലെ അറസ്റ്റിലായ അഞ്ചാം പ്രതി കെ.ടി. റമീസ് കഴിഞ്ഞ വർഷം ആഫ്രിക്കൻ രാജ്യമായ ടാൻസനിയ സന്ദർശിച്ചിരുന്നു. ഇത് സ്വർണ്ണ കള്ളകടത്തിനും കൊ സംഘങ്ങളുമായുള്ള ബന്ധം ഉറപ്പിക്കാൻ ആയിരുന്നു എന്നും സംശയിക്കുന്നു. അതായത് ആഫ്രിക്കയിൽ കൊള്ള നടത്തുന്നതിന്റെ കണ്ണികൾ ആയി പ്രവർത്തിച്ചു. ആയുധക്കടത്തു കേസിലും പ്രതിയായ റമീസിന്റെ ടാൻസനിയ സന്ദർശനം എൻഐഎ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. ഇത്രയും ഗുരുതരമായ പ്രതികളും ഭീകര ബന്ധം ഉള്ളവരും ആയിട്ടായിരുനു മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം എന്നത് ആരെയും ഞെട്ടിക്കും. മാത്രമല്ല മുഖ്യമന്ത്രിക്ക് നേരിട്ട് പല പ്രതികളുമായി വർഷങ്ങളായ സൗഹൃദവും. സർക്കാരിന്റെ ഉപദേശകരും , മുഖ്യമന്ത്രിയുടെ പ്രിസിപ്പൽ സിക്രട്ടറി വരെ അവരുടെ ഉറ്റവരാവുകയും സഹായം നല്കുകയും ചെയ്തു. കേരളാ സർക്കാരിനെ തന്നെ കൊള്ളക്കാരും അധോലോകവും ഹൈജാക്ക് ചെയ്യുകയായിരുന്നു

മന്ത്രി ജലീൽ അറസ്റ്റിലായേക്കും

മലപ്പുറത്തേക്ക് ഖുറാൻ എന്ന പേരിൽ കൊണ്ടുപോയ ഭാരമേറിയ കെട്ടുകൾ എന്തായിരുന്നു. അതും സർക്കാർ വാഹനത്തിൽ. യു.എ.ഇയിൽ നിന്നും വന്ന ഖുറാൻ ആയിരുന്നു കോൺസുലേറ്റ് വഴി വന്ന എന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ വാദങ്ങൾ തകർന്നടിയുന്നു. അത് ഖുറാൻ അല്ല എന്നും മറ്റൊരു രാജ്യത്തെ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണംചെയ്യുകയെന്നത് യു.എ.ഇ. സർക്കാരിന്റെ നയമല്ല എന്നും യു.എ.ഇ സർക്കാർ അറിയിച്ചു.

ഈ കാര്യം എൻ.ഐ.എ യേയും യു.എ.ഇ അറിയിച്ചതോടെ മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കുമോ അന്നതിൽ ഉപരി രാജ്യ സുരക്ഷാ നിയമ പ്രകാരം അറസ്റ്റിലാവുമോ ചോദ്യം ചെയ്യപ്പെടുമോ ജയിലിൽ ആകുമോ എന്നതാണ്‌ ഉയരുന്ന ചോദ്യങ്ങൾ.കേരളത്തിലെ കോൺസുലേറ്റിലേക്ക് അത്രയധികം മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ല’’- ഒരു ഉന്നത യു.എ.ഇ. ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മതഗ്രന്ഥങ്ങളുടെ ഇറക്കുമതി നടന്നിട്ടില്ല എന്ന് കസ്റ്റംസും ആധികാരികമായി പറഞ്ഞു. കോൺസുലേറ്റിൽനിന്നാണ് മതഗ്രന്ഥമടങ്ങിയ പാഴ്സലുകൾ സർക്കാർസ്ഥാപനമായ സി-ആപ്റ്റിൽ എത്തിച്ചതെന്നും അവിടെനിന്നു സർക്കാർവാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടുപോയി എന്നുമാണ് മന്ത്രി ജലീൽ പറയുന്നത്.

അങ്ങിനെ ഒരു സംഭവം ഇല്ലെന്ന് യു.എ.ഇ പറയുമ്പോൾ പിന്നെ ആ കെട്ടുകളിൽ എന്തായിരുന്നു. സ്വർണ്ണമോ വിദേശത്ത് അച്ചടിച്ച് ഇന്ത്യൻ കറസിയോ. ഈ കാര്യം എൻ.ഐ എ അന്വേഷിക്കുകയാണ്‌. മറ്റൊരു ചോദ്യം എന്തിനാണ്‌ തിരുവന്തപുരത്ത് നിന്നും ഖുറാൻ കെട്ടുകൾ സർക്കാർ വാഹനത്തിൽ കൊണ്ടുപോകുന്നത്. പിണറായി സർക്കാരിന്റെ പണി ഖുറാൻ വിതരണം ആണോ..അതും സർക്കാർ വാഹനത്തിൽ. ശബരിമലയിൽ അടക്കം മത വാദികൾക്ക് വഴങ്ങില്ല എന്ന നിലപാട് സ്വീകരിക്കുകയും നാനം ജപിച്ച സ്ത്രീകളേ പോലും അറസ്റ്റ് ചെയ്യുകയും ജയിലിൽ അറ്റക്കുകയും ഒക്കെ ചയ്ത അതേ സർക്കാരാണ്‌ ഖുറാൻ വിതരണത്തിനു സർക്കാർ വാഹനവും മേൽ നോട്ടം വഹിക്കാൻ മന്ത്രിയേ തന്നെയും ഏർപെടുത്തി എന്ന കാര്യം. ഇതും ഗൗരവമുള്ളതാണ്‌.

ഒരു സംസ്ഥാന മന്ത്രി വിദേശ നയതന്ത്ര ഓഫീസുമായി ബന്ധപ്പെടരുത്. അവിടെ ഇടപാടുകൾ നടത്തരുത്. അവിടെ നിന്നും സൗജന്യമോ സാധനങ്ങളോ വാങ്ങാൻ പാടില്ല. ഇതാണ്‌ നിയമം. മലപ്പുറത്തേക്ക് അയച്ച പാർസലുകൾക്ക് ഉള്ളിൽ എന്തെന്ന് മന്ത്രി കൃത്യമായി പറയണം എങ്കിൽ എല്ലാം മന്ത്രി അറിഞ്ഞുകൊണ്ടാണ്‌ എന്നതും തെളിവാകുന്നു. അല്ലെങ്കിൽ പാർസലിനുള്ളിൽ എന്തെന്ന് അറിയില്ല എന്ന് എങ്കിലും മന്ത്രി ജലീലിനു പറയാമായിരുന്നു