ബസ് യാത്രയ്ക്കിടെ സ്വർണ്ണമാല പൊട്ടിച്ചു; തന്ത്രപൂർവം പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് വീട്ടമ്മ

സ്വകാര്യ ബസ് യാത്രയ്ക്കിടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത ആന്ധ്ര സ്വദേശികളായ സ്ത്രീകളെ തന്ത്രപൂർവം പിടികൂടി മലയുടെ ഉടമ. മാലയുടെ ഉടമയായി സ്ത്രീ യാത്രക്കാരുടെ സഹായത്തോടെ ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തിരുപ്പൂർ ചെട്ടിപ്പാളയം കോവിൽ വളവ് ഡോർ നമ്പർ 13 ൽ താമസിക്കുന്ന ദേവി (39) ശിവ (36) എന്നിവരാണ് പിടിയിലായത്.

ബസ് യാത്രക്കാരുടെ സഹായത്തോടെ മാലയുടെ ഉടമയായ ദേവകി (72) യാണ് മോഷണം നടത്തിയ സ്ത്രീകളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ശനിയാഴ്ച രാവിലെ കോട്ടയത്ത് നിന്നും ചേർത്തലയ്ക്ക് സർവീസ് നടത്തിയ സ്വകാര്യ ബസിലായിരുന്നു സംഭവം. മാല പൊട്ടിച്ചത് ശ്രദ്ധയിൽപ്പെട്ടെങ്കിലും ദേവകി പെട്ടെന്ന് ബഹളമുണ്ടാക്കിയില്ല. ബസിലെ മറ്റ് യാത്രക്കാരോട് ദേവകി വിവരം പറയുകയായിരുന്നു. തുടർന്ന് യാത്രക്കാരുടെ സഹായത്തോടെ ഇരുവരെയും പിടികൂടുകയും ചെയ്തു. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.