സ്വപ്ന സുരേഷ് തലസ്ഥാനത്തെ ഡീല്‍ വുമണ്‍, അന്വേഷണസംഘം എത്തിയത് ഷംന കേസിലെ പ്രതികളിലൂടെ

സ്വപ്ന സുരേഷ് swapna suresh gold smuggling

കൊച്ചി: സ്വപ്ന സുരേഷ് രാഷ്ട്രീയ നേതാക്കളേയും മന്ത്രിമാരെയും ഒക്കെ വരുതിയിലാക്കാൻ പറ്റിയ ഡീൽ വുമൺ ആയിരുന്നു. ഇതിനു മുമ്പും ഇന്ത്യക്ക് പുറത്തും കേരളത്തിലും പല ഡീലുകളും ഇവർ നടത്തിയതായ ആരോപണങ്ങൾ ഉയരുന്നു. മുഖ്യമന്ത്രിയുടെ ഭക്ഷണം കഴിക്കുന്ന വേളയിലും സ്പീക്കർ ശ്രീരാമ കൃഷ്ണൻ ഭക്ഷണം കഴിക്കുന്ന വേളയിലും ഒക്കെ അവരെ കഴിപ്പിക്കുകയോ അവിടെ അവർക്കൊപ്പം ഉണ്ടാവുകയോ ചെയ്യുക..അതിൽ നിന്നു തന്നെ നോക്കുക.

സ്വപ്ന സുരേഷ് മുഖ്യമന്ത്രിയും സ്പീക്കർ ശ്രീരാമ കൃഷ്ണൻ ഭക്ഷണം കഴിക്കുന്ന വേളയിലും

.സ്വപ്ന ആൾ സോളാർ സരിതയേക്കാൾ മീതേ പിടിപാടുള്ള ആൾ.

സ്വപ്‌ന സുരേഷിലേക്കും പതിമൂന്നര കോടി രൂപയുടെ സ്വര്‍ണ്ണ കള്ളക്കടത്തിലേക്കും എത്തിയത് നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ കേസിലെ പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. എത്ര ഗൗരവമുള്ള കേസില്‍ അകപ്പെട്ടാലും സഹായിക്കുന്ന തിരുവനന്തപുരത്തെ ഡീല്‍ വുമണെ കുറിച്ച് പ്രതികളില്‍ ഒരാള്‍ അന്വേഷണ സംഘത്തോട് ഷംനയെ ബ്ലാക്ക്‌മെയില്‍ കേസില്‍ അകപ്പെട്ട പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു.

സ്വപ്ന സുരേഷ് swapna suresh
സ്വപ്ന സുരേഷ് swapna suresh gold smuggling

ബ്ലാക്ക് മെയില്‍ കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടൈന്ന് നേരത്തെ സൂചന ലഭിച്ചെങ്കിലും വിവരങ്ങള്‍ അന്വേഷണ സംഘത്തിന് പുറത്ത് വിട്ടിരുന്നില്ല. സിനിമ മേഖലയുമായി ബന്ധപ്പെട്ട ചിലര്‍ വിദേശത്ത് നടത്തിയ സ്റ്റേജ് ഷോകളെ കുറിച്ചും കസ്റ്റംസിന് ചില സൂചനകള്‍ ലഭിച്ചിരുന്നു. ഈ വിവരങ്ങളും ബ്ലാക്ക്‌മെയില്‍ കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് കൈമാറിയിരുന്നു.

സ്വപ്ന സുരേഷ് swapna suresh gold smuggling
സ്വപ്ന സുരേഷ് swapna suresh gold smuggling

ഇത് സംബന്ധിച്ച ചോദ്യം ചെയ്യലിലാണ് ഡീല്‍ വുമണിന്റെ വിവരവും പുറത്തെത്തിയത്. ഭരണ കേന്ദ്രത്തിലെ ഉന്നതരുമായി അടുത്ത ബന്ധമാണ് ഇവര്‍ പുലര്‍ത്തിയെന്നും നയതന്ത്ര ഉദ്യോഗസ്ഥയാണെന്നും ആയിരുന്നു ഇവര്‍ നല്‍കിയ മൊഴി. ഈ വിവരങ്ങള്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചതോടെ അന്വേഷം ചടുല വേഗത്തിലായി. സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ അന്വേഷണം ഒടുവില്‍ ചെന്ന് എത്തിയത് മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരിയായ സ്വപ്‌ന സുരേഷിലേക്കാണ്. ഇപ്പോള്‍ ഒളിവിലുള്ള സ്വപ്‌നയാണ് ഡീല്‍ വുമണ്‍ എന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്.