സ്വർണ്ണക്കടത്തു കേസ് അന്വേഷണം റിമ കല്ലിങ്കലിലേക്കും, ഇന്ന് ചോദ്യം ചെയ്തേക്കും

രാജ്യത്തെ മുഴുവൻ ഞെട്ടിച്ച തിരുവന്തപുരം അന്താരാഷ്ട്ര വിമാനം വഴിയുള്ള സ്വർണ്ണകള്ളക്കടത്തുകേസിൽ ഓരോ ദിനവും പുറത്തുവരുന്നത് നിർണ്ണായക വിവരങ്ങളാണ്. സിനിമ മേഖലയുമായി ബന്ധമുണ്ടെന്ന് നേരത്തെതന്നെ സൂചനകൾ ലഭിച്ചിരുന്നു. സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടി റിമ കല്ലിങ്കലിനെ ചോദ്യം ചെയ്തേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സ്വർണ്ണക്കടത്തിലെ കണ്ണി എന്നു സംശയിക്കുന്ന നിർമ്മാതാവുമായുള്ള ഇടപാട് അറിയാനാണിതെന്നും സൂചനയുണ്ട്. റിമാ കല്ലിങ്കൽ അഭിനയിച്ച തമിഴ് സിനിമയ്ക്ക് പണം മുടക്കിയത് ഇയാൾ ആയിരുന്നു.

ദുബായിൽ നിരവധി ഡാൻസ് ബാറുകളുള്ള മലയാളിയെ ചെന്നൈ വിമാനത്താവളത്തിൽ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ബാർ മുതലാളിയുടെ പങ്കാളിയാണ് നിർമ്മാതാവ്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സിനിമയുടെ മറിവിൽ തട്ടിപ്പ് നടന്നിട്ടുള്ളതായി സൂചന കിട്ടിയത്. അടുത്തയിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇയാളെ പിടികൂടിയിരുന്നു.

ദക്ഷിണാഫ്രിക്കയിലെ സീഷെൽസിലും സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നു. ഇതിനായി പണം മുടക്കിയത് ഇയാളായിരുന്നു. സ്വർണ്ണക്കടത്ത് സംബന്ധിച്ചുള്ള കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ദക്ഷിണാഫ്രിക്കയിൽ ചിത്രം ഷൂട്ട് ചെയ്തതിൽ കൂടുതൽ സംശയവും നിലനിൽക്കുന്നുണ്ട്