ഇടം കോലിട്ട് ഷിബു,ഈ കോലിനെ പറ്റി നെഹ്രു പറഞ്ഞിട്ടില്ല

പാർലിമെന്റ് ഉല്ഘാടനത്തിൽ ഷിബു സ്വാമി എന്ന സന്ദീപാനദ ഗിരിയും തന്നാലായ ഇടം കോലിട്ടു.പുതിയ പാർലിമെന്റ് ഉല്ഘാടനം ചെയ്യുന്ന സുവർണ്ണ നിമിഷത്തിനു മണിക്കൂറുകൾ ബാക്കി നില്ക്കേ പരമാവധി ശോഭ കുറയ്ക്കാൻ മോദി വിരുദ്ധർ എല്ലാ നീക്കവും നടത്തുന്നു.

ചെങ്കോൽ എന്നത് എന്ത് കോലാണ്‌ എന്നും ഇത് എവിടെ നിന്ന് വന്ന കോലാണ്‌ എന്നു രീതിയിലാണ്‌ സ്വാമിയുടെ വാക്കുകൾ. നെഹ്രു ഇതിനേകുറിച്ച് ഒരിടത്തും പറഞ്ഞിട്ടില്ല. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകത്തിലും കോലില്ല. ചെങ്കോലിനെക്കുറിച്ച് ഇവരാരും ഒന്നും പറയാത്തത് എന്തുകൊണ്ടായിരിക്കും.ഇനി ഈ കോലിന്റെ മൂലം തപ്പിയാൽ ആരുടെയോ ഡിഗ്രി സർട്ടിഫികറ്റ് പോലെയാകുമോ അയ്യപ്പ എന്നാണ്‌ സന്ദീപാനന്ദ ഗിരിയുടെ കുറിപ്പ്. എന്തായാലും കോലിന്റെ മൂലം തപ്പാൻ ഷിബു തീരുമാനിച്ചതോടെ പൊങ്കാലയും ആയി.

സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുറിപ്പ്

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രവും തുടർന്നുള്ള അധികാര കൈമാറ്റവുമെല്ലാം,

എന്തിന് ഏറെ പറയുന്നു ജിന്ന വലിച്ചു തള്ളിയ സിഗരറ്റിന്റെ കണക്കും,ഭാഗം വെക്കുമ്പോൾ മദ്യം വിളമ്പാനുള്ള പാത്രങ്ങളുടെ കണക്കും ആ പാത്രങ്ങളിൽ മാത്രം അവകാശം ഉന്നയിക്കാതെ ബാക്കിയെല്ലാറ്റിലും ഭാഗം അവകാശപ്പെട്ട പാക്കിസ്ഥാന്റെ നിലപാടുമെല്ലാം വള്ളി പുള്ളി കു ത്ത്കോമ വിസർഗത്തിനു മാറ്റം വരാതെ ഇത്രമാത്രം കിറുകൃത്യമായി ലാറി കോളിൻസും ഡോമനിക് ലാപ്പിയറും കൂടി എഴുതിയ ഗ്രന്ഥമാണ് “സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ!”
ഈ പുതിയ ചെങ്കോലിനെക്കുറിച്ച് ഇവരാരും ഒന്നും പറയാത്തത് എന്തുകൊണ്ടായിരിക്കും.ഇന്ത്യയെ കണ്ടെത്തെൽ എന്ന കൃതിയിൽ പണ്ഡിറ്റ് നെഹറുവും ഈ കോലിനെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ! ഈ കോലിന്റെ മൂലവും അന്വേഷിച്ചു പോയാ ആരുടേയോ ഡിഗ്രി സർട്ടിഫിക്കറ്റ് പോലെയാകുമോ അയ്യപ്പാ???

ചെങ്കോൽ..രാജഗുരുവിന്റെ മാസ് എൻട്രി ഉടൻ

മധുരൈ അധീനം മഠാധിപതി ശ്രീ ഹരിഹര ജ്ഞാനസംബന്ധ ദേസിക സ്വാമികൾആയിരിക്കും രാജഗുരുവിന്റെ സ്ഥാനത്ത് നിന്ന് കൊണ്ട് പുതിയ ഭരണ കേന്ദ്രമായ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാൻ ഉള്ള ചെങ്കോൽ രാജ്യപ്രഥമർ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറുക. അധീനത്തിന്റെ 293 മത് മുഖ്യപുരോഹിതൻ ആണ്. ഭഗവാൻ ശിവന്റെ അനുഗ്രഹത്തോടെ ഈ രാജ്യം ഭരിക്കുക എന്നാ ആജ്ഞയോടെ നൽകുന്ന നന്ദീമുദ്രയുള്ള അധികാര ദണ്ഡ് ലോകസഭ സ്പീക്കറുടെ ഇരിപ്പിടത്തിന് അരികെ ദി ലോകസഭ ലോ മേക്കിങ് പ്രോസീഡിങ്‌സ് നിരീക്ഷിച്ചു കൊണ്ട് അങ്ങനെ വിരാജിക്കും.ചോളരും തമിഴരും ഒന്നും ഹിന്ദു അല്ല, ഹിന്ദു എന്നത് വടക്കേ ഇന്ത്യയിൽ നിന്ന് വന്ന എന്തോ സംഭവം ആണ്, യുനൈറ്റഡ് സൗത്ത് ഇന്ത്യ, കട്ടിങ് സൗത്ത്, ഹിന്ദി തെരിയാത് പോടാ എന്നൊക്കെ ഉള്ള പ്രൊപോഗാണ്ട മെഷിനറി ഉണ്ടാക്കി എന്നൊക്കെ പ്രചാരണം നടത്തുമ്പോൾ തന്നെ ഭരണകേന്ദ്രത്തിലേക്ക് ഔദ്യോഗികമായി നിയോഗിക്കാൻ ആയി രാജഗുരു തന്നെ വരുന്നത് തമിഴ്‌നാട്ടിലെ ആശ്രമത്തിൽ നിന്നാണ്‌ എന്നതാണ്‌ ശ്രദ്ധേയം. പാർലിമെന്റ് ഉല്ഘാടനത്തിനുള്ള പൂജകൾ 27നു രാവിലെ 9മണിക്ക് തന്നെ തുടങ്ങും