ഭദ്രനെ മമ്മൂട്ടി ചീത്തവളിച്ചു; മമ്മൂട്ടിയെ രക്ഷപ്പെടുത്തിയത് ഫയര്‍ഫോഴ്‌സ് വന്നതിന് ശേഷം

മലയാള സിനിമയ‌ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മ്മാതാവാണ് ഗുഡ് നൈറ്റ് മോഹന്‍. കിലുക്കം, മിന്നാരം, സ്ഫടികം, കാലാപാനി എന്നീ ചിത്രങ്ങള്‍ അവയില്‍ ചിലതുമാത്രം. മമ്മൂട്ടിയെ നായകനാക്കി ഭദ്രന്‍ ഒരുക്കിയ സയന്റിഫിക്ക് ചിത്രം അയ്യര്‍ ദി ഗ്രേറ്റ് നിര്‍മ്മിച്ചതും ഗുഡ് നൈറ്റ് മോഹനാണ്. സിനിമയുടെ ചിത്രീകരണ വേളയില്‍ മമ്മൂട്ടിയോട് ഉടക്കി ഭദ്രന്‍ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയ സംഭവം വ്യക്തമാക്കുകയാണ് മോഹന്‍.

ഗുഡ്നൈറ്റ് മോഹന്റെ വാക്കുകള്‍-

‘അയ്യര്‍ ദി ഗ്രേറ്റ് ഷൂട്ടിംഗ് നടക്കുന്ന സമയം. സിനിമയുടെ സംവിധായകന്‍ ഭദ്രന്‍ ഒരു പെര്‍ഫക്ഷനിസ്‌റ്റാണ്. ഒരു ചെറിയ മിസ്‌റ്റേക്ക് വന്നാല്‍ പോലും പുള്ളി സമ്മതിക്കില്ല. അതുവീണ്ടും ഷൂട്ട് ചെയ്യും. ഒരു സീനില്‍ മമ്മൂട്ടി മരത്തില്‍ കയറുന്നുണ്ട്. എത്ര കയറിയിട്ടും ഭദ്രന് മതിയായില്ല. ഒരു സ്‌റ്റെപ്പ് കൂടി കയറൂ മമ്മൂട്ടി എന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. തനിക്ക് പേടിയാകുന്നു, മരത്തില്‍ കയറാനൊന്നും അത്രയ്‌ക്ക് അറിയില്ലെന്ന് മമ്മൂട്ടി പറഞ്ഞിട്ടും ഭദ്രന്‍ വകവച്ചില്ല. കയറാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഒടുവില്‍ സഹികെട്ട് ഭദ്രനെ മമ്മൂട്ടി ചീത്തപറഞ്ഞു. ഭദ്രന്‍ ഉടനെ പാക്കപ്പ് പറഞ്ഞ് കാറില്‍ കയറി പോയി. മമ്മൂട്ടിക്ക് മരത്തില്‍ നിന്ന് ഇറങ്ങാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എഞ്ചിന്‍ വിളിച്ചുവരുത്തി മമ്മൂട്ടിയെ താഴെ ഇറക്കുകയായിരുന്നു’.