ഇന്ത്യക്ക് കൊവിഡ് ദുരിതാശ്വാസമായി ഗൂഗിള്‍ 135 കോടി രൂപ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനത്തില്‍ നട്ടം തിരിയുന്ന ഇന്ത്യക്ക് ഗൂഗിളിന്റെ പിന്തുണ. ഓക്സിജനും പരിശോധനാ കിറ്റുകളും അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ 135 കോടി രൂപയുടെ സഹായം ഗൂഗിള്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് ദൈനംദിന ചെലവുകള്‍ക്കായി പണം നല്‍കി സഹായം നല്‍കും. യൂനിസെഫ് വഴി ഓക്സിജനും പരിശോധനാ ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിയന്തര വൈദ്യസഹായങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കുമെന്ന് ഗൂഗിളിന്റെ ഇന്ത്യയിലെ മേധാവി സഞ്ജയ് ഗുപ്ത പറഞ്ഞു

ഗൂഗിള്‍ ജീവനക്കാര്‍ ക്യാമ്പയിനിലൂടെ നല്‍കിയ 3.7 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നേരത്തെ യുഎസ്, സൗദി ്അറേബ്യ, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്ക് സഹായങ്ങള്‍ എത്തിച്ചിരുന്നു.