ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സര്‍ക്കാര്‍ ഗൗരവമായി കാണുന്നു- മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം. ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി നഗരസഭയ്ക്ക് പിഴ ചുമത്തിയ ഉത്തരവിനെ ഗൗരവത്തോടെ കാണുന്നുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ബ്രഹ്‌മപുരത്ത് തിപിടിച്ചപ്പോള്‍ തന്നെ അടിയന്തരമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യ പ്രശ്‌നം പരിഹരിക്കുവാന്‍ രണ്ട് ഘട്ടങ്ങളിലായി കര്‍മപദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്ന് മാര്‍ച്ച് 13 മുതല്‍ മെയ് ഒന്ന് വരെ നീളുന്നതാണെന്ന് ആദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ പദ്ധതി സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ സാധിക്കും. വര്‍ഷങ്ങളായി നീണ്ട് നിന്ന പ്രശനത്തിന് പരിഹാരം കാണുവാന്‍ യുദ്ധകാലടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

201 മുതല്‍ ആശാസ്ത്രീയമായിട്ടുള്ള മാലിന്യ സംസ്‌കരണമാണ് നടക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. വിഷയത്തില്‍ എത്രയും വേഗത്തില്‍ പരിഹാരം കണ്ടെത്തുമെന്നും എംബി രാജേഷ് പറഞ്ഞു.