പ്ര​ള​യത്തിനു കാരണം അതിവര്‍ഷം തന്നെ, അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട് തള്ളി സര്‍ക്കാര്‍ ത​ള്ളി ഹൈ​ക്കോ​ട​തി​യി​ല്‍

പ്ര​ള​യത്തിനു കാരണം അതിവര്‍ഷം തന്നെയാണെന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ​പ്രളയത്തെക്കുറിച്ചുള്ള അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട് സര്‍ക്കാര്‍ ത​ള്ളി. അ​മി​ക്ക​സ്ക്യൂ​റി​യു​ടെ റി​പ്പോ​ര്‍​ട്ട് ശാ​സ്ത്രീ​യ പ​ഠ​ന​ത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നും ശാ​സ്ത്ര​ലോ​കം ത​ള്ളി​യ ക​ണ​ക്കു​ക​ള്‍​വ​ച്ചാ​ണ് അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ച്ചു. അ​തി​വ​ര്‍​ഷം ത​ന്നെ​യാ​ണ് പ്ര​ള​യ​ കാരണമെന്നും ഇ​ക്കാ​ര്യം കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​നും ശ​രി​വ​ച്ചി​ട്ടു​ണ്ടെന്നും സം​ഭ​വ​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യക്തമാക്കുന്നു.
പ്ര​ള​യ​കാ​ല​ത്ത് ഡാ​മു​ക​ള്‍ തു​റ​ന്നു വി​ട്ട​തി​ല്‍ വീഴ്‌ച ഉണ്ടായതായാണ് ഹൈ​ക്കോ​ട​തി​യി​ല്‍ അ​മി​ക്ക​സ്ക്യൂ​റി സമര്‍പ്പിച്ച റി​പ്പോ​ര്‍​ട്ട്. ഇ​തേ​ക്കു​റി​ച്ച്‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ആ​വ​ശ്യ​പ്പെ​ടുന്നുണ്ട്. കേ​ര​ള​ത്തി​ല്‍ പെ​യ്ത മ​ഴ​യു​ടെ അ​ള​വ് തി​രി​ച്ച​റി​യാ​ന്‍ സം​സ്ഥാ​ന​ത്തെ സം​വി​ധാ​ന​ങ്ങ​ള്‍​ക്കും വി​ദ​ഗ്ധ​ര്‍​ക്കും സാ​ധി​ച്ചില്ലെന്നും ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് തു​ട​ര്‍​ച്ച​യാ​യി നി​രീ​ക്ഷി​ച്ച്‌ അ​തെ​പ്പോ​ള്‍ തു​റ​ക്ക​ണമെന്ന കാ​ര്യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന ച​ട്ടം പാ​ലി​ക്ക​പ്പെ​ട്ടി​ട്ടില്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പറയുന്നു.

ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന​ട​ക്കം മു​ന്ന​റി​യി​പ്പു​ക​ള്‍ നല്‍കിയിട്ടും ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കു​ക​യോ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്നും ഓ​റ​ഞ്ച്, റെ​ഡ് അ​ല​ര്‍​ട്ടു​ക​ള്‍ ന​ല്‍​കി​യി​ല്ലെ​ന്നും ഇ​തെ​ല്ലാം മ​ഹാ​പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യെന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂണ്ടിക്കാട്ടുന്നു.