സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്നു ഹൈക്കോടതിയിൽ ആവർത്തിച്ച് സർക്കാർ

 

കൊച്ചി/ സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്നു ഹൈക്കോടതിയിൽ ആവർത്തിച്ച് സംസ്ഥാന സർക്കാർ. ഗൂഢാലോചന നടത്തിയതു സ്ഥിരീകരിക്കുന്ന തെളിവുകൾ സർക്കാരിന്റെ പക്കലുണ്ടെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. എന്താണ് തെളിവെന്നു കോടതി ചോദിക്കുകയോ എന്തൊക്കെ തെളിവുകളുണ്ടെന്ന് സർക്കാർ അഭിഭാഷകൻ പറയുകയോ ഉണ്ടായില്ല. അതിനിടെ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ സ്വപ്ന നടത്തിയതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

ഇതു വെറും അപകീർത്തി കേസല്ലെന്നും, പകരം ഉന്നത സ്ഥാനത്തിരിക്കുന്നവർക്കെ തിരെ നടത്തിയ ഗൂഢാലോചനയാണെന്നും, ക്രിമിനൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ട് എന്നുറപ്പുണ്ടെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. പാലക്കാട്ടെയും തിരുവനന്ത പുരത്തെയും കേസുകൾ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹർജികൾ പരിഗണിക്കുമ്പോഴാണ് സർക്കാർ കേസ് സംബന്ധിച്ച നിലപാട് അറിയിക്കുന്നത്.

അതെ സമയം, നയതന്ത്ര സ്വർണക്കടത്ത് അന്വേഷണം അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വെളിപ്പെടു ത്തിയിരിക്കുന്നത് സംസ്ഥാന സർക്കാരിന് തലവേദന സൃഷ്ട്ടിച്ചിരിക്കെ യാണ് സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്നു സർക്കാർ കോടതിയിൽ ആവർത്തിച്ചിരി ക്കുന്നത്.

നയതന്ത്ര സ്വർണക്കടത്ത് അന്വേഷണം അട്ടിമറിക്കാൻ നടത്തിയ നീക്കത്തെ പറ്റി വിശദ അന്വേഷണം നടത്താൻ ഇ.ഡി. ഉന്നതതലത്തിൽ തീരുമാനമായിരിക്കുന്ന. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരായി സമീപിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ച കൊട്ടാരക്കര സ്വദേശി ഷാജ് കിരണിനു പുറമെ പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ,മാധ്യമ പ്രവർത്തകർ എന്നിവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നുണ്ട്.