വിവാദ നിയമനം ഗവര്‍ണര്‍ മരവിപ്പിച്ചു,സര്‍ക്കാരിന് കനത്ത പ്രഹരം

തിരുവനന്തപുരം. കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്റ്റേ ചെയ്തു. ചട്ടങ്ങള്‍ മറികടന്നാണ് നിയമനം എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.

വിഷയത്തില്‍ തീരുമാനം അരമണിക്കൂറിനകം തീരുമാനം അറിയാം എന്ന് ഗവര്‍ണര്‍ മുമ്പ് പറഞ്ഞിരുന്നു. താന്‍ ചാന്‍സിലറായിരിക്കുന്ന കാലം സ്വജനപക്ഷപാതം അനുവധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന് ഗവര്‍ണര്‍ കത്ത് നല്‍കി.

സംഭവത്തില്‍ വിവാദം ഉണ്ടായതിനെ തുടര്‍ന്ന് നിയമനം മാറ്റി വച്ചിരിക്കുകായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് പട്ടിക അംഗീകരിച്ചു. ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയം ഇല്ലാത്ത പ്രിയ വര്‍ഗീസിന് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഒഴിവില്‍ ഒന്നാം റാങ്ക് നല്‍കിയത് വിവാദമായിരുന്നു. ചുടര്‍ന്ന് നിരവധി പരാതികളാണ് ഗവര്‍ണര്‍ക്ക് ലഭിച്ചത്.