ഇത് ആടുജീവിതത്തിലെ പൃഥ്വിരാജ് അല്ല സൂക്ഷിച്ച് നോക്കിയാൽ ആളെ മനസ്സിലാകും

ലോക്ക് ഡൗൺ വന്നതോടെ താരങ്ങളെല്ലാം സോഷ്യൽ മീഡിയയിലാണ് സമയം ചിലവഴിക്കുന്നത്. മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട അവതാരകനായ ജിപിയെന്ന ​ഗോവിന്ദ് പദ്മസൂര്യ ഷെയർ ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒറ്റ നോട്ടത്തിൽ ആടു ജീവിതത്തിലെ പൃഥ്വിരാജ് ആണെന്ന് തോന്നും. 65 ദിവസത്തെ ലോക്ക് ഡൗണിനുശേഷം എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.

 

View this post on Instagram

 

After 65 days of lockdown… #newlook #beard #beardon #lockdownlook #actorslife

A post shared by Govind Padmasoorya (GP) (@padmasoorya) on

നിരവധി ആരാധകരാണ് കമന്റുമായെത്തിയിരിക്കുന്നത്. പൃഥ്വിരാജ് ആണെന്നാണ് ഞാനോർത്തത് എന്നാണ് പേളി മാണി കമന്റു ചെയ്തത്. ലുക്കു കൊണ്ട് എന്തിനാ, മാസ്ക് വച്ചാ തീർന്നില്ലേ എന്നാണ് അവതാരക അശ്വതി ശ്രീകാന്തിന്റെ കമന്റ്. വന്ന് വന്ന് പൃഥ്വിരാജ് ആരാന്ന് അറിയാത്ത അവസ്ഥ ആയി എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

ഗോവിന്ദന്റെയും മാലതിയുടെയും മൂത്ത മകനായി പാലക്കാടുള്ള പട്ടാമ്പിയിലാണ് ഗോവിന്ദ് പദ്മസൂര്യ ജനിച്ചത്. എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നീട് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഐ ജി എന്ന ചിത്രത്തിലും ആഷിഖ് അബു സംവിധാനം ചെയ്ത ഡാഡി കൂൾ എന്ന ചിത്രത്തിലും അഭിനയിച്ചു. ഭൂമി മലയാളം, കോളേജ് ഡെയ്സ്, 72 മോഡൽ, വർഷം, ലാവണ്ടർ തുടങ്ങിയവയാണ് ഗോവിന്ദ് പദ്മസൂര്യ അഭിനയിച്ച മറ്റ് സിനിമകൾ. മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിൽ പേളിമാണിക്കൊപ്പം അവതാരകനായെത്തിയപ്പോഴാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്