ഇന്ത്യയെയും ഇന്ത്യന്‍ ജനാധിപത്യത്തെയും പ്രശംസിച്ച് ഗ്രീക്ക് പ്രധാനമന്ത്രി

ന്യൂഡല്‍ഹി. ഇന്ത്യയെയും ഇന്ത്യന്‍ ജനാധിപത്യത്തെയും പ്രശംസിച്ച് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിുന്റെ കരുത്തിനെ അദ്ദേഹം പ്രശംസിച്ചത്.

ജനാധിപത്യത്തിലൂടെ എങ്ങനെ ശക്തമായ സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കാമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുത്തു. ഒന്‍പതാമത് റെയ്‌സിന കോണ്‍ക്ലേവിലാണ് അദ്ദേഹത്തിന്റെ പ്രശംസ. ഒപ്പം ഇന്ത്യയും ഗ്രീക്കും തമ്മിലുള്ള ചരിത്രപരവും ദാര്‍ശനികവുമായ ബന്ധങ്ങളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു അദ്ദേഹം.

ഹൈന്ദവ ഗ്രന്ഥങ്ങളെ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ലോകം ഒരു കുടുംബമാണ് എന്ന വസുധൈവ കുടുംബകം എന്ന ആശയമാണ് ഭാരതീയ ഗ്രന്ഥങ്ങള്‍ പകര്‍ന്ന് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.