മാതൃദിനത്തില്‍ ഗ്രീൻ ട്യൂൺസിന്റെ സ്നേഹസമ്മാനം

അ‌മ്മമനസ്സിന്റെ കരുതലിന്റെയും സ്നേഹവാത്സല്യങ്ങളുടെയും നിറച്ചാർത്തുമായ് സംഗീത ആൽബം ‘അ‌മ്മ’. അ‌മ്മമനസ്സിന്റെ സ്നേഹവും കരുതലും വാത്സല്യവും ആവോളം ആസ്വദിച്ചവരാകും അ‌ധികവും. പറക്കമുറ്റുംവരെ ചിറകിനടിയിൽ കാത്തുസൂക്ഷിച്ചും പറന്നകന്നാലും നെഞ്ചകത്തിലൊളിപ്പിച്ചും ആ സ്നേഹം മതിവരുവോളം മക്കൾക്കു നൽകുന്ന അ‌മ്മമാർക്കു സമർപ്പിക്കാൻ ഇതാ ഒരു മനോഹരഗാനം.

മാതൃദിനത്തോടനുബന്ധിച്ച് ഗ്രീൻ ട്യൂൺസ് യൂട്യൂബ് ചാനലിലാണ് ‘അ‌മ്മ’ എന്ന സംഗീത ആൽബം റിലീസ് ചെയ്തത്. സംവിധായകൻ ഷാജി കൈലാസ്, സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ്, ചലച്ചിത്ര താരങ്ങളായ സുരഭി ലക്ഷ്മി, ലെന, അരുൺ കുമാർ, ജോൺ കൈപ്പള്ളിൽ, ചാനൽ അവതാരകരായ ആര്യ (ബഡായി ബംഗ്ലാവ്), ജീവ ജോസഫ്, 2019ലെ മിസ് കേരള അൻസി കബീർ എന്നിവർ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെ ഗാനം പുറത്തിറക്കി