ഷാരോണിന്റെ കൊലപാതകം; ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം. ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുമായി തിങ്കളാഴ്ച അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ഉണ്ടാകില്ല. ആത്മഹത്യ ശ്രമത്തിന് പിന്നാലെ ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണ് തെളിവെടുപ്പ് മാറ്റിയത്.

അതേസമയം കൂടുതല്‍ ശക്തമായ തെളിവുകള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഗ്രീഷ്മയുടെ വീട്ടില്‍ പോയപ്പോള്‍ ഷാരോണ്‍ ധരിച്ച വസ്ത്രങ്ങള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി. ഈ വസ്ത്രങ്ങള് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുവനാണ് പോലീസ് തീരുമാനം. കേസില്‍ ഷാരോണിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുകയാണ്.

ഷാരോണ്‍ രാജ് ഗ്രീഷ്മയെ താലികെട്ടുന്ന ദിവത്തെ വിഡിയോ പുറത്ത്. ഇന്ന് നമ്മുടെ കല്യാണമാണെന്നും ഷാരോണ്‍ രാജ് പറയുന്നതും ഇരുവരും ചിരിക്കുന്നതുമാണ് വിഡിയോയില്‍. ഒക്ടോബര്‍ 14ന് ഗ്രീഷ്മ നല്‍കിയ കഷായവും ജ്യൂസും കുടിച്ച് ഷാരോണ്‍ 25നാണ് മരിച്ചത്. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഷാരോണ്‍ തയാറാകാത്തതിനെ തുടര്‍ന്ന് വിഷം നല്‍കിയതാണെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞിരുന്നു. മെയ് മാസത്തിലാണ് വീഡിയോ ചിത്രീകരിച്ചത്. ഷാരോണിന്റെ വീട്ടില്‍ വെച്ചായിരുന്നു താലി കെട്ടിയത്.

ആദ്യ ഭര്‍ത്താവ് മരിച്ച് പോകുമെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇതു വിശ്വസിക്കാത്ത ഷാരോണ്‍ മരിക്കുന്നെങ്കില്‍ മരിക്കട്ടെ എന്ന് പറഞ്ഞ് താലി കെട്ടുകയായിരുന്നു. താലി കെട്ടിയ ശേഷം ദിവസവും കുങ്കുമം ഇട്ട ഫോട്ടോ ഗ്രീഷ്മ ഷാരോണിന് അയച്ച് നല്‍കിയിരുന്നു. താലി കെട്ടി കുങ്കുമം ചാര്‍ത്തിയ ആളിനോട് അങ്ങനെ ചെയ്യുവാന്‍ കഴിയുമോ എന്ന് ഗ്രീഷ്മ ചോദിച്ചിരുന്നു.