ക്ഷണിക്കാത്ത വിവാഹത്തിനെത്തി ഭക്ഷണം കഴിച്ചു, പിടികൂടിയ വരനെ പ്രതികള്‍ ചെയ്തത്

വിവാഹത്തിന് താലികെട്ട് കഴിഞ്ഞ് വധുവും വരും ഒന്നിച്ച് നിന്ന് എടുത്ത ചിത്രം ഫേസ്ബുക്കില്‍ വധു പങ്കുവെച്ചതിന് നിമിഷങ്ങള്‍ക്ക് അകം മുപ്പതുകാരനായ വരനെ അഞ്ജാതര്‍ കൊലപ്പെടുത്തി. ക്ഷണിക്കാതെ വിവാഹത്തിന് എത്തിയ രണ്ട് പേരെ കണ്ടെത്തി പുറത്താക്കിയിരുന്നു. ഇവരാണ് വരനെ ഇല്ലാതാക്കിയതെന്നാണ് പോലീസ് നിഗമനം. ഇവരെ പിടികൂടിയത് വരന്റെ നേതൃത്വത്തിലായിരുന്നു. കാലിഫോര്‍ണിയയിലെ ചിനോയിലാണ് സംഭവം ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

വിവാഹത്തിന് ശേഷമുള്ള സത്കാരം അവസാനിച്ച് എല്ലാവരും പിരിഞ്ഞ് പോയിരിന്നു. പിന്നാലെ പ്രതികള്‍ എന്ന് കരുതുന്നവര്‍ തിരികെ എത്തുകയായിരുന്നു. പിന്നീട് വരനായ ജോയിയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. ഇക്കാര്യങ്ങള്‍ ജോയിയുടെ സഹോദര്‍ അന്‍ജി വെലെസ്‌ക്യൂ വ്യക്തമാക്കി. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിയെന്നും സഹോദരന്‍ പറഞ്ഞു. വിവാഹ സമയവും മറ്റുമുണ്ടായിരുന്ന പലരുടെയും പക്കല്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജോയ്യുടെ സഹോദര്‍ പോലീസില്‍ മൊഴി നല്‍കിയത്.

സംഭവ നടക്കുന്ന സമയം സ്ഥലത്തു നിന്നും സഹോദരന്‍ മടങ്ങിയിരുന്നു. ഇരുവരും ബാറ്റു കൊണ്ട് അടിച്ചാണ് ജോയിയെ കൊലപ്പെടുത്തിയതെന്നും ആന്‍ഡി വ്യക്തമാക്കി. ഇതേ ബാറ്റുപയോഗിച്ച് പ്രതികള്‍ വിവാഹ സത്കാരത്തിനെത്തിയ മറ്റു രണ്ടു അതിഥികളെയും ആക്രമിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു.

അതേസമയം പോലീസ് അറസ്റ്റ് ചെയ്ത രണ്ടു പേരും കുറ്റം സമ്മതിച്ചിട്ടില്ല. വിവാഹ സത്കാരത്തിന് എത്തിയവര്‍ക്ക് പിടിക്കപ്പെട്ടവരെ അറിയില്ലെന്നാണ് പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. പിടിക്കപ്പെട്ടവര്‍ ആദ്യം പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കിയിരുന്നില്ല. അവരെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്ന് വൈകിയാണ് ആളുകള്‍ മനസ്സിലാക്കിയത്. ജോയ് അത് തിരിച്ചറിഞ്ഞ് പ്രശ്‌നമാക്കിയ ശേഷം അവര്‍ സ്ഥലംവിട്ടു. പിന്നീട് തിരികെയെത്തി കൊലപ്പെടുത്തുകയായിരുന്നെന്നും സഹോദരന്‍ പറഞ്ഞു

ഞായറാഴ്ച വെളുപ്പിനെ 2.30നാണ് വിവാഹ സത്കാരം നടന്ന സ്ഥലത്തു പ്രശ്‌നമുണ്ടെന്ന് അറിഞ്ഞത്. അവിടെ എത്തിയപ്പോള്‍ ചെറിയ മുറിവുകളുമായി രണ്ടു പേരെ കണ്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അടുത്തുള്ള വീടിന്റെ പുറകുവശത്ത് ചോരയൊലിച്ചു കിടക്കുന്ന ജോയ്‌യെ കണ്ടത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വിവാഹ സത്കാരത്തിനെത്തിയ എല്ലാവരെയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. തന്റെ സഹോദരന് നീതി ലഭിക്കണമെന്നും സംഭവവുമായി ബന്ധപ്പെട്ടവരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ജോയ്‌യുടെ സഹോദരന്‍ പറഞ്ഞു.