കര്‍ണാടക മന്ത്രി എച്ച്. നാഗേഷ് രാജി വച്ചു; ബിജെപിക്ക് പിന്തുണ; കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷം

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. കര്‍ണാടക മന്ത്രിയും സ്വതന്ത്ര എം.എല്‍.എയുമായ എച്ച്. നാഗേഷ് രാജി വച്ചു. കര്‍ണാടകയിലെ മുല്‍ബഗളില്‍ നിന്നുള്ള എം.എല്‍.എയാണ് നാഗേഷ്. ബി.ജെ.പിയെ പിന്തുണക്കാന്‍ തയ്യാറാണെന്ന് രാജിക്ക് ശേഷം നാഗേഷ് പറഞ്ഞു.

കര്‍ണാടകയില്‍ കൂടുതല്‍ പേര്‍ രാജിക്കൊരുങ്ങുന്നതായാണ് വിവരം. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തിരക്കിട്ട ചര്‍ച്ചയിലാണ്.അതിനിടെ, കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുകയാണെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. ചോദ്യോത്തരവേള കഴിഞ്ഞ് പ്രശ്‌നം ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. പ്രതിപക്ഷം ലോക്‌സഭയില്‍ പ്രതിഷേധിക്കുകയാണ്.