വട്ടവടയില്‍ ആലിപ്പഴം പെയ്തു; അടുത്ത മൂന്ന് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം. ഇടിമിന്നലോട് കൂടിയ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യ തെക്കന്‍ കേരളത്തിലും മലയോര മേഖലയിലുമാണ് മഴയ്ക്ക് സാധ്യയെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. വിവിധ ജില്ലകളില്‍ നേരിയ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥാ വകുപ്പ് അറിയിച്ചു.

കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ ഇന്നും നാളെയും നേരിയ മഴ ലഭിക്കും. ഇന്നലെ ഇടുക്കി വട്ടവട സ്വാമിയാരലക്കുടി ഊരില്‍ വേനല്‍ മഴയില്‍ ആലിപ്പഴം പെയ്തു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നി ജില്ലകളില്‍ മഴ ലഭിക്കും.
തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ചൊവ്വഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ ലഭിക്കും.