Home more വിത്സൻ ഡിസീസ് എന്ന അപൂർവ്വ രോഗം പിടിപെട്ടിട്ടും ഭാര്യയെ ഉപേക്ഷിക്കാതെ ഒരു പോറൽ പോലും വീഴ്ത്താതെ...

വിത്സൻ ഡിസീസ് എന്ന അപൂർവ്വ രോഗം പിടിപെട്ടിട്ടും ഭാര്യയെ ഉപേക്ഷിക്കാതെ ഒരു പോറൽ പോലും വീഴ്ത്താതെ ഇണയെ നെഞ്ചോട്‌ ചേർത്ത് ഒരു ഭർത്താവ്

വിൽസൺ ഡിസീസ് അപൂർവ രോഗം ഭാര്യക്ക് പിടിപെട്ടിട്ടും ഒരു പോറൽ പോലും ഏൽക്കാതെ എട്ട് വർഷമായി ഭാര്യയെ പരിചരിക്കുന്ന ഭർത്താവിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ജിഎൻപിസി എന്ന കൂട്ടായ്മയിലൂടെ അഭിഷേക് അഭിയാണ് ഈ ഉദാത്തമായ സ്‌നേഹബന്ധത്തിന്റെ കഥ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തിയത്.തന്റെ സമ്പാദ്യം മുഴുവൻ വിറ്റ് ചികിത്സ നടത്തി ജീവിതത്തിലേക്ക് തിരികെ വരാൻ ശ്രമിക്കുകയാണ് രണ്ട് കുഞ്ഞുങ്ങൾ അടങ്ങിയ കുടുംബം ഈ അവസ്ഥയിൽ ഒരു പോറൽ പോലും വീഴ്ത്താതെ തന്റെ ഇണയെ നെഞ്ചോട്‌ ചേർത്തു എടുത്തുകൊണ്ട്.പ്രാഥമിക ആവശ്യങ്ങളും എല്ലാം നടത്തി പരിചരിക്കുകയാണ് സ്നേഹനിധിയായ ഭർത്താവ്

കുറിപ്പിങ്ങനെ

ഹൻസ ലത്തീഫ് പ്രിയതമന്റെ കരങ്ങളിൽ സുരക്ഷിതം വിത്സൻ ഡിസീസ് എന്ന അപൂ ർവ്വ രോഗം പിടിപെട്ടിട്ട് നീണ്ട 8വർഷം തന്റെ സമ്പാദ്യം മുഴുവൻ വിറ്റ് ചികിത്സ നടത്തി ഇപ്പോൾ ജേഷ്ഠ സഹോദരന്റെ വീട്ടിൽ കഴിയുന്നു. നല്ലവരായ സുഹൃത്തുക്കളുടെ സഹായത്താൽ ജീവിതത്തിലേക്ക് തിരികെ വരാൻ ശ്രമിക്കുകയാണ് ഈ രണ്ട് കുഞ്ഞുങ്ങൾ അടങ്ങിയ കുടുംബം ദാമ്പത്യം അതിശ്രേഷ്ഠ ബന്ധം ഇന്നത്തെ സമൂഹത്തിനു നൽകാവുന്ന നല്ലൊരു സന്ദേശംസ്വന്തം ഇണയ്ക്ക് അസുഖങ്ങൾ ശരീരം തളർന്നു പോകൽ എന്നീ അവസ്ഥയിൽ ഇട്ടെറിഞ്ഞു പോകുന്ന കുറെ മനുഷ്യർ ഉണ്ട് അവരുടെ കണ്ണ് തുറക്കാൻ കഴിയട്ടെ

പ്രാഥമികാവശ്യങ്ങൾ ചെയ്തുകൊടുക്കുവാൻ എത്ര മക്കൾക്കു കഴിയും.അതിനു ജീവിത പങ്കാളി തന്നെ വേണം ഏറ്റവും ആഴമേറിയതും അനുഗ്രഹീതവുമായ ബന്ധമാണ് ദാമ്പത്യം.വളരെ പരിപാവനമായി കാത്തു സൂക്ഷിക്കേണ്ടതുമാണ്.പ്രതീക്ഷകളോടെ ആരംഭിക്കുന്ന പലരുടെയും ദാമ്പത്യം തകരുന്നത് ഈ ബന്ധത്തിന്റെ മഹത്വം അറിയാത്തതുകൊണ്ടാണ്.മാതാപിതാക്കളും മക്കളും തമ്മിലും സഹോദരങ്ങൾ തമ്മിലുമുള്ള ബന്ധത്തേക്കാൾ ശ്രേഷ്ഠവും ഉത്തമവുമാണ് ദാമ്പത്യം

മകൻ വളർന്നു കഴിയുമ്പോൾ അമ്മയ്ക്കും മകൻ വളർന്നു കഴിയുമ്പോൾ അച്ഛനും പരിമിതികളുണ്ട്.എന്നാൽ പരിധിയോ പരിമിതിയോ ഇല്ലാത്ത ഒരേ ഒരു ബന്ധം അത് ദാമ്പത്യമാണ്.കിടപ്പുരോഗിയായ ഒരു അച്ഛന്റെയോ അമ്മയുടെയോ ഇഷ്ടങ്ങൾ നിറവേറ്റാൻ മക്കൾക്ക് കഴിഞ്ഞേക്കാം.പക്ഷേ പ്രാഥമികാവശ്യങ്ങൾ ചെയ്തുകൊടുക്കുവാൻ എത്ര മക്കൾക്കു കഴിയും.അതിനു ജീവിത പങ്കാളി തന്നെ വേണം.ഒരു വിധവയുടെയോ വിഭാര്യന്റെയോ ജീവിതാനുഭവത്തിൽ നിന്നും എന്റെ ഭാര്യ/ഭർത്താവ് ഉണ്ടായിരുന്നെങ്കിൽ എന്ന ആത്മഗതം കേൾക്കാം.ഈ ദൂരവസ്ഥ ഹൃദയഭേദകമാണ്.ഈ അവസ്ഥയിൽ ഒരു പോറൽ പോലും വീഴ്ത്താതെ തന്റെ ഇണയെ നെഞ്ചോട്‌ ചേർത്തു എടുത്തുകൊണ്ട്.പ്രാഥമിക ആവശ്യങ്ങളും എല്ലാം നടത്തി പരിചരിക്കുന്ന സ്നേഹനിധിയായ ഭർത്താവ് ഇന്നത്തെ സമൂഹത്തിൽ നൽകാവുന്ന ഒരു സന്ദേശം,കടപ്പാട്