അച്ചന്റെ ഒപ്പം വീഡിയോയുമായി ഹൻസിക, അച്ഛനും മക്കളും സൂപ്പറെന്ന് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും താരം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. താരത്തിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. മകൾ ആഹാന നടിയായി തിളങ്ങി നിൽക്കുകയാണ്. മറ്റ് മൂന്ന് മക്കളും ഭാര്യയും സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും മലയാളികൾക്ക് സുപരിചിതയാണ്. പോയ നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത് കൃഷ്ണകുമാർ ആയിരുന്നു

കൃഷ്ണകുമാറിന്റെ പിറന്നാൾ ദിനത്തിൽ ഹൻസിക പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛനുമായി പണ്ടു വ്യായാമത്തിനിടയിൽ ചെയ്ത വിഡിയോയാണ് ഹൻസിക പങ്കുവച്ചത്. വീഡിയോക്ക് താഴെ അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന ഹൻസിക ഇങ്ങനെയുള്ള വിഡിയോകൾ അച്ചന്റെ ഒപ്പം ചെയ്യുന്നത് മിസ് ചെയ്യുന്നു എന്നും കുറിച്ചിട്ടുണ്ട്.

കാശ്മീരം എന്ന സിനിമയിലൂടെയാണ് കൃഷ്ണകുമാർ അഭിനയത്തിലേക്കെത്തുന്നത്. 1994 ലാണ് കൃഷണ കുമാർ കാമുകിയായ സിന്ധുവിനെ വിവാഹം ചെയ്തത്. റ്റാൻഡം എന്ന സ്ഥാപനത്തിൽ വർക്ക് ചെയ്തിരുന്ന സമയത്താണ് കൃഷ്ണകുമാറിനെ സിന്ധു ആദ്യമായി കണ്ടത്. അതെ സമയത്ത് തന്നെ ദൂരദർശനിൽ താരം ഉണ്ടായിരുന്നു. അങ്ങനെ ആദ്യ സിനിമ ഇറങ്ങിയപ്പോൾ തീയേറ്ററിൽ വച്ച് കണ്ടമുട്ടുകയും സംസാരിക്കുകയും പ്രണയത്തിൽ ആവുകയും ചെയ്തെന്ന് കൃഷ്ണകുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്.