ഓൾഡ് മങ്ക് റമ്മിനു കേരളത്തിലെ വിലയിൽ രാജസ്ഥാനിൽ നിന്ന് 545/- രൂപയുടെ കുറവ്, കുറിപ്പ് വൈറൽ

സംസ്ഥാന ബജറ്റിൽ മദ്യത്തിന് വീണ്ടും വിലകൂട്ടിയ സർക്കാർ നടപടിയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. സോഷ്യൽ മീഡിയയിലൂടെയാണ് പ്രതികരണം. രാജസ്ഥാനിൽ നിന്ന് ഇന്ന് ഒരു ഓൾഡ് മങ്ക് റം 750ml വാങ്ങിച്ചു…വില 455/-….കേരളത്തിലെ വിലയിൽ നിന്ന് 545/- രൂപയുടെ കുറവ്…കൊള്ള സംഘത്തിന്റെ സ്വന്തം നാടെ…നല്ല നമസ്ക്കാരം’ എന്നാണ് നടൻ ഫേസ്ബുക്കിൽ കുറിച്ചത്.

രാജസ്ഥാനിൽ നിന്ന് വാങ്ങിയ ഓൾഡ് മങ്ക് റം കുപ്പിയുടെ ചിത്രവും സംസ്ഥാനത്തെ പുതുക്കിയ മദ്യ നിരക്കും പങ്കുവെച്ചാണ് താരം മദ്യവില വർധവിനെതിരെ ഇങ്ങനെ പ്രതികരിച്ചത്.

ലിജോ ജോസ് പെല്ലിശേരി- മോഹൻലാൽ ടീം ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻറെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം ഇപ്പോൾ രാജസ്ഥാനലുള്ളത്.