പാത്രം കഴുകിവെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനുമൊക്കെ മകൾക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്- ഹരീഷ് ശിവരാമകൃഷ്ണൻ

ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വയം പര്യാപ്തരാക്കാൻ മാതാപിതാക്കൾ ശ്രമിക്കണമെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. മകളുടെ ചിത്രത്തോടൊപ്പമാണ് കുറിപ്പ്. കാലഹരണപ്പെട്ട gender റോൾസ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രേം maturity എങ്കിലും കാണിക്കണം അച്ഛൻ അമ്മമാരെന്ന് കുറിപ്പിൽ പറയുന്നു.

കുറിപ്പിങ്ങനെ, ഇതെന്റെ മകൾ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങൾ. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും ) ചെയ്യാറും ഉണ്ട്, വലിയ ആനകാര്യം ഒന്നുമല്ല അത്‌… പക്ഷെ വർമ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട് – ഇതൊന്നും പറഞ്ഞു കൊടുത്തത് ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാൻ അല്ല – അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്.

ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വയം പര്യാപ്തരാക്കാൻ മാതാപിതാക്കൾ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട gender റോൾസ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രേം maturity എങ്കിലും കാണിക്കണം അച്ഛൻ അമ്മമാർ.