കട്ടത് 4.83 കിലോഗ്രാം സ്വർണം, പോലീസിന് കിട്ടിയത് ഒന്നരക്കിലോ മാത്രം

സ്വർണ്ണക്കള്ളനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ പോലീസും ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നുപോയി. തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പറക്കാണി മേക്കുംകരയിൽ ആൽബിൻ രാജ് (36) ന്റെ മോക്ഷണം സിനിമ തിരക്കഥയെ വെല്ലുന്ന രീതിയിലാണ്. ഹരിപ്പാട് കരുവാറ്റ സഹകരണ ബാങ്ക് കവർച്ച കേസിലെ മുഖ്യപ്രതിയാണ് ആൽബിൻ. നാലേമുക്കാൽ കിലോ​ഗ്രാം സ്വർണ്ണമാണ് ആൽബിൻ മോഷ്ടിച്ചത്. ആൽബിനെ കൊണ്ടുവന്ന് കഴിഞ്ഞ് ദിവസമാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.

63.75 പവൻ സ്വർണമാണ് അൽബിൻ കുഴിച്ചിട്ടത്. വീടിനടുത്തു തന്നെ പ്ലാസ്റ്റിക് കൂടുകളിലായാണ് സ്വർണം കുഴിച്ചിട്ടിരുന്നത്. കോയമ്പത്തൂരിൽ നിന്നാണ് പ്രതിയെ പോലീസ് പൊക്കിയത്. പിടികൂടുമ്പോൾ 1.85 കിലോഗ്രാം സ്വർണം കണ്ടെടുത്തിരുന്നു. മോഷണ മുതലെല്ലാം കരുതി വെച്ച് ആൽബിൻ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഒരു ഏക്കറോളം സ്ഥലത്ത് ആൽബിൻ ഇരുനില വീട് ഇതിനകം തന്നെ സ്വന്തമാക്കിയിരുന്നു. ഗ്യാസ് കട്ടർ ഉപയോ​ഗിച്ചായിരുന്നു ബാങ്ക് കവർച്ച.

‌പണമിടപാടു സ്ഥാപനത്തിൽ സ്വർണം ആദ്യം പണയം വയ്ക്കുകയും പിന്നീട് വിൽക്കുകയുമായിരുന്നു സ്വർണ്ണം. ഉരുക്കിയ നിലയിലാണ് സ്വർണം സ്ഥാപനത്തിൽ നിന്നു കണ്ടെത്തിയത്.രണ്ടാം പ്രതി ചെട്ടികുളങ്ങര കണ്ണംമംഗലം കൈപ്പള്ളിൽ ഷൈബു (അപ്പുണ്ണി) തിരുവനന്തപുരത്തു സ്വർണക്കടകളിൽ വിറ്റ 1.1 കിലോഗ്രാം സ്വർണം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. മൂന്നാം പ്രതി കാട്ടാക്കട വാഴച്ചാൽ വാവോട് തമ്പിക്കോണം മേലേപ്ലാവിള ഷിബു (43) കാട്ടാക്കടയിലെ പണമിടപാടു സ്ഥാപനത്തിൽ വിറ്റ 10 പവൻ സ്വർണവും വീട്ടിൽ സൂക്ഷിച്ച 2 പവൻ ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

കൂട്ടുപ്രതി ഷൈബുവിന് 1.5 കിലോഗ്രാമിലേറെ സ്വർണം നൽകിയെന്നാണ് ആൽബിന്റെ മൊഴി. 1.5 കിലോഗ്രാം സ്വർണം തൂക്കി നൽകിയപ്പോൾ കൂടുതൽ വേണമെന്നു ഷൈബു തർക്കിച്ചെന്നും അപ്പോൾ ഒരു കൈ നിറയെ സ്വർണാഭരണങ്ങൾ കൂടി നൽകിയെന്നുമാണ് ആൽബിൻ പറയുന്നത്. 4.83 കിലോഗ്രാം സ്വർണം നഷ്ടപ്പെട്ടെന്നാണ് ബാങ്ക് അധിക‍ൃതർ പൊലീസിനെ അറിയിച്ചത്. ബാക്കി സ്വർണം കണ്ടെത്താൻ ആൽബിനെയും ഷൈബുവിനെയും കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കുന്നു.