ബെൽത്തങ്ങാടി ബിജെപി എംഎൽഎ ഹരീഷിനെതിരെ കലാപ കേസ് ചുമത്തി

കർണ്ണാടകത്തിൽ ബെൽത്തങ്ങാടി ബിജെപി എംഎൽഎ ഹരീഷ് പൂഞ്ചയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ മുൻ ഭരണകാലത്ത് 24 ഹിന്ദുക്കളെ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെയാണ്‌ കേസ് എടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസം മുൻ മന്ത്രിയും ബിജെപി നേതാവുമായ സി എൻ അശ്വത് നാരായണനെതിരെ പൊലീസ് കേസെടുത്തിരുന്നു.കർണ്ണാടകയിൽ സിദ്ധാരാമയ്യയേ വധിക്കും എന്ന് പറഞ്ഞ ത്തിനായിരുന്നു മുൻ മന്ത്രിക്കെതിരേ കേസെടുത്തിരുന്നത്.

കോൺഗ്രസ് സർക്കാർ ബിജെപി നേതാക്കൾക്കെതിരെ കർശനമായ നടപടിയാണിപ്പോൾ സ്വീകരിക്കുന്നത്. ക്രമസമാധാന വിഷയം ഉണ്ടാക്കിയാൽ ആർ എസ് എസ് ഉൾപ്പെടുയുള്ള സംഘപരിവാർ സംഘടനകളേ നിരോധിക്കും എന്നും സർക്കാർ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ മുൻ ഭരണകാലത്ത് 24 ഹിന്ദുക്കളെ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനു പിന്നിൽ കലാപ നീക്കം ആണ്‌ പോലീസ് ബെൽത്തങ്ങാടി ബിജെപി എംഎൽഎ ഹരീഷ് പൂഞ്ചയ്‌ക്കെതിരെ ആരോപിച്ചിരിക്കുന്നത്.‘24 ഹിന്ദു പ്രവർത്തകരെ കൊലപ്പെടുത്തിയ സിദ്ധരാമയ്യക്ക് വേണ്ടിയാണ് നിങ്ങൾ വോട് തേടിയത്’ എന്നാണ് പൂഞ്ച തന്റെ പ്രസംഗത്തിൽ പറഞ്ഞതെന്നാണ് ആരോപണം.

മഹിളാ കോൺഗ്രസ് പ്രവർത്തക നമിത കെ പൂജാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെൽത്തങ്ങാടി പൊലീസ് സ്‌റ്റേഷനിൽ എംഎൽഎ ഹരീഷ് പൂഞ്ചയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് ഡോ. വിക്രം സ്ഥിരീകരിച്ചു. നേരത്തെ, കെപിസിസി കോ-ഓർഡിനേറ്റർ പ്രതിഭ കുലൈ വെസ്റ്റേൺ റേൻജ് ഐജിപി ഡോ. ചന്ദ്രഗുപ്തയെ കണ്ട് പൂഞ്ചയ്‌ക്കെതിരെ നടപടിയെടുക്കാൻ നിവേദനം നൽകിയിരുന്നു.

ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ (ഈപ്പ്ച്) 153, 153 എ, 505(1)(ബി)(സി)(2) എന്നീ വകുപ്പുകൾ പ്രകാരമാണ് പൂഞ്ചയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ തെറ്റായ പരാമർശം നടത്തിയ കോൺഗ്രസ് മാനനഷ്ടക്കേസ് നൽകുമെന്ന് എംഎൽസിയും ഡിസിസി പ്രസിഡന്റുമായ ഹരീഷ് കുമാർ പറഞ്ഞു.