മൊത്തം ഞെട്ടൽ: നടിയെ അക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ കോടതിയുടെ കൈവശം ഉള്ളപ്പോൾ മൂന്ന് തവണ മാറി.

 

കൊച്ചി/ നടിയെ അക്രമിച്ച കേസിലെ മുഖ്യ തെളിവുകളിലൊന്നായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറി എന്ന് കണ്ടെത്തൽ. മെമ്മറി കാര്‍ഡ് ജില്ലാ കോടതിയുടേയും വിചാരണ കോടതിയുടേയും കൈവശം ഉള്ളപ്പോഴാണ് ഹാഷ് വാല്യൂ മാറിയിരിക്കുന്നത്. ഫോറന്‍സികിന്റെ വിദഗ്ധ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. പരിശോധനാ ഫലം ക്രൈംബ്രാഞ്ചിനും കോടതിക്കും കൈമാറിയിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ പ്രോസിക്യൂഷന്‍ വിശദമായ അന്വേഷണം ആവശ്യപ്പെടാന്‍ ഉള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നത്. മെമ്മറി കാര്‍ഡ് ജില്ലാ കോടതിയുടേയും വിചാരണ കോടതിയുടേയും കൈവശം ഉള്ളപ്പോഴാണ് ഹാഷ് വാല്യൂ മാറിയത്. നിലവില്‍ വെള്ളിയാഴ്ച രെയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണത്തിന് അനുമതി അവശ്യപ്പെടാനാണ് പ്രത്യേക സംഘം തീരുമാനിച്ചിരിക്കുന്നത്.

ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചി ട്ടുണ്ട്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിക്കുന്നത്. അതേസമയം,

സുനിയുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പള്‍സര്‍ സുനി. കേസിലെ പ്രധാന പ്രതിയാണ്. ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. ഈ വിശദീകരണം കണക്കിലെടു ത്ത കോടതി അന്വേഷണം നടക്കുമ്പോള്‍ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കി യില്ലെങ്കില്‍ സുനിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷയില്‍ അതിജീവിതയുടെ പേര് രേഖപ്പെടുത്തിയത് കുറ്റകരമായ നടപടിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കുകയും ഉണ്ടായി.