ഹത്രാസ് ദുരന്തം, നിരുത്തരവാദിത്തപരമായി പെരുമാറി, ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഹാഥ്റസ് : 121 പേർ മരിച്ച ഹത്രാസ് ദുരന്തത്തിൽ നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, തഹ്‌സിൽദാർ, ഒരു സർക്കിൾ ഓഫീസർ എന്നിവരെ ഗുരുതര കൃത്യവിലോപം ചൂണ്ടിക്കാട്ടി സസ്‌പെൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശയിന്മേലാണ് നടപടി.

അതേസമയം പ്രത്യേക അന്വേഷണ സംഘം ഹത്രാസ് ദുരന്തത്തിൽ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. സത്സംഗ് പ്രാർത്ഥനാചടങ്ങിൽ അനുവദിച്ചതും അധികം പേരെ പങ്കെടുപ്പിച്ചുവെന്നതും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെന്നകും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ഉത്തർപ്രദേശിൽ ഭോലെ ബാബയുടെ പരിപാടിയിൽ തിക്കും തിരക്കിലും പെട്ട് 121 പേരായിരുന്നു മരിച്ചത്. രണ്ടര ലക്ഷത്തോളം പേർ പരിപാടിയിൽ സംഘടിച്ചുവെന്നാണ് റിപ്പോർട്ട്. പരിപാടിക്ക് അനുമതി നൽകിയ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെതിരേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്.

പരിപാടിയെക്കുറിച്ചോ പരിപാടി നടക്കുന്ന സ്ഥലത്തെക്കുറിച്ചോ ഉയർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ച പ്രത്യേകാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സർക്കിൾ ഓഫീസർ, തഹസിൽദാർ, രണ്ട് പോലീസ് ഉദ്യോഗസ്ഥർ അടക്കം ആറ് പേരെയാണ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.