ബുധനും വ്യാഴവും കേരളത്തില്‍ തീവ്രമഴക്ക്​ സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്​ അലര്‍ട്ട്​

തിരുവനന്തപുരം: കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ശക്​തമാകുന്നതിന്‍റെ ഭാഗമായി കേരളത്തില്‍ ബുധനാഴ്ച (ഒക്ടോബര്‍ 20 ) മുതല്‍ ശനിയാഴ്ച (ഒക്ടോബര്‍ 23) വരെ വ്യാപകമായി ശക്തമായ മഴക്കും ഒറ്റപെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന്​ കേന്ദ്ര കാലാവസ്​ഥ വകുപ്പില്‍ നിന്നുള്ള വിവരം. മലയോര ജില്ലകളില്‍ മഴ കഠിനമായിരിക്കും.

കേന്ദ്രകാലാവസ്ഥ വകുപ്പിന്‍റെ ജില്ലാതല പ്രവചനപ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്ന്​ യെല്ലോ അലേര്‍ട്ടും നാളെ കാസര്‍ഗോഡ്,കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും മറ്റു എല്ലാ ജില്ലകളിള്‍ ഓറഞ്ച് അലേര്‍ട്ടു വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോഡ് ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

ഇന്ന് എട്ടു ജില്ലകളില്‍ യെലോ അലര്‍ട്ട് : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്

ബുധനാഴ്ച: കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലൊഴികെ ഒാറഞ്ച് അലര്‍ട്ട്.

വെള്ളിയാഴ്ച: കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട്.

ബുധനാഴ്​ച ഭാരതപ്പുഴ, പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്ബ നദീതീരങ്ങളില്‍ ഇന്ന് 11-25 എം.എം മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും നാളെ ഭാരതപ്പുഴ, പെരിയാര്‍, ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്ബ, ചാലക്കുടി, നദീതീരങ്ങളില്‍ 26 – 37 എം.എം മഴയും മീനച്ചില്‍, അച്ചന്‍കോവില്‍ നദീ തീരങ്ങളില്‍ 11 – 25 എം.എം മഴയും ലഭിക്കാന്‍ സാധ്യത ഉണ്ടെന്ന്​ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.