തൃശൂരില്‍ കോവിഡ് രോഗിയുടെ മൃതദേഹത്തിൽ നിന്നും രക്തം വാർന്നു, ദുരൂഹത ജൂ​ബി​ലി മി​ഷ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം സു​ര​ക്ഷി​ത​മാ​യി പൊ​തി​ഞ്ഞു ന​ല്‍​കാ​ത്ത സം​ഭ​വ​ത്തി​ല്‍ ഹൈക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റി​ല്‍​നി​ന്ന് കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി. ക​ഴി​ഞ്ഞ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം സു​ര​ക്ഷി​ത​മാ​യി പൊ​തി​ഞ്ഞു ന​ല്‍​കാ​തെ ആം​ബു​ല​ന്‍​സി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ന​ഗ​ര​ത്തി​ലെ ജൂ​ബി​ലി മി​ഷ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് സം​ഭ​വം. സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​ന്ന് ത​ന്നെ ഇ​ത് വി​ഡി​യോ പ​ക​ര്‍​ത്തു​ക​യും അ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എന്നാല്‍ മൃ​ത​ദേ​ഹം പൊ​തി​യു​ന്ന സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​നു​ള്ള വാ​ഹ​ന​മാ​ണെ​ന്ന് ക​രു​തി​യാ​ണ് ആം​ബു​ല​ന്‍​സി​ലേ​ക്ക് മാ​റ്റി​യ​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വിചിത്ര വി​ശ​ദീ​ക​ര​ണം.

മരിച്ചയാളുടെ മൃതദേഹത്തിൽ നിന്നും എങ്ങിനെ രക്തം പുറത്തുവരുന്നു എന്നതും ദുരൂഹത ഉണ്ടാക്കുന്നു. മുമ്പ് കോവിഡ് ബാധിച്ചു മരിച്ചു എന്ന പേരിൽ അസ്വഭാവിക മരണങ്ങൾ ഉണ്ടായത് രാജ്യത്തേ പല ഭാഗങ്ങളിൽ നിന്നും പുറത്ത് വന്നിട്ടുണ്ട്. മരിക്കുന്നവരുടെ ശരീരത്തിൽ നിന്നും കിഡ്നി മുതലായ അവയവങ്ങൾ നീക്കം ചെയ്ത മൃതദേഹങ്ങളുടെ വീഡിയോകൾ വാടസ്പ്പിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളത് പ്രചരിച്ചിരുന്നു.ഇത്തരം സഭവങ്ങളുമായി ഇതിനു ബന്ധം ഉണ്ടോ എന്ന് വ്യക്തമല്ല. മാത്രമല്ല കേരളത്തിൽ ഇതുവരെ റിപോർട്ട് ചെയ്തിട്ടുമില്ല.

നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ പി.​പി.​ഇ കി​റ്റ് ധ​രി​ച്ചെ​ത്തി​യ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ മൃ​ത​ദേ​ഹം വാ​ഹ​ന​ത്തി​ല്‍ നീ​ക്കി​ക്കി​ട​ത്തു​മ്ബോ​ഴാ​യി​രു​ന്നു ര​ക്​​ത​മൂ​ര്‍​ന്നി​റ​ങ്ങു​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. ഇ​ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​യി​രു​ന്നു മ​തി​യാ​യി പൊ​തി​ഞ്ഞു ന​ല്‍​കാ​തെ മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കി​യ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. ആ​മ്ബ​ല്ലൂ​ര്‍ സ്വ​ദേ​ശി രാ​മ​കൃ​ഷ്ണന്റെ ഭാ​ര്യ പാ​ര്‍​വ​തി​യു​ടേ​താ​ണ് മൃ​ത​ദേ​ഹം. മ​രി​ച്ച​തി​ന് ശേ​ഷമാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

എന്താണ്‌ മരണങ്ങൾക്ക് പിന്നിൽ

പലയിടത്തും കോവിഡ് ഐ സിയുവിലും വെറ്റിലേറ്ററിലും എന്ത് സംഭവിക്കുന്നു എന്ന് പുറം ലോകം അറിയുന്നില്ല. കോവിഡ് രോഗിയെ പ്രവേശിപ്പിച്ചാൽ ബൈ സ്റ്റാന്റർമാർ നില്ക്കാൻ ആവില്ല. എല്ലാവരും വീട്ടിൽ പോകണം. ചിലർക്ക് രോഗി മരിച്ചു എന്ന അറിയിപ്പായിരിക്കും വീട്ടിലേക്ക് എത്തുക. എങ്ങിനെ മരിച്ചു എന്നും വെറ്റിലേറ്റർ നല്കാത്തതോ അതോ എടുത്ത് മാറ്റി അടുത്തയാൾക്ക് നല്കിയതോ ഐ സി യു ബഡ് അടുത്ത രോഗിക്ക് നല്കാൻ ഉള്ള വിധി നടപ്പാക്കലിന്റെ ഭാഗമായ മരണമോ എന്നൊന്നും ആർക്കും അറിയില്ല. എന്തൊക്കെയാണ്‌ നടക്കുന്നത് എന്നും ചികിൽസാ പിഴവും ഒന്നും പുറം ലോകത്ത് എത്തുന്നില്ല. വിവിധ നിരക്കിലാണ്‌ സ്വകാര്യ ആശുപത്രികളിൽ ഐ.സിയു, റും, വെറ്റിലേറ്റർ എന്നി നിരക്കുകൾ. പണം കൂടുതൽ നല്കുന്നവർ നല്ല പരിഗണന പലയിടത്തും ലഭിക്കുമ്പോൾ പണം ഇല്ലാത്തവർക്ക് കുറഞ്ഞ നിരക്കിലേ പരിചരണവും. മെഡിക്കൽ രംഗത്ത് സ്വകാര്യ ആശുപത്രിയിൽ സമീപ ദിവസങ്ങളിൽ നടന്ന പകൽ കൊള്ളക്കും നീതി നിഷേധത്തിനും കാവലാളായി നിന്നത് കേരള ഹൈക്കോടതി ആയിരുന്നു. ഹൈക്കോടതി കൂടി ഇല്ലായിരുന്നു എങ്കിൽ…???