കോടതി ഉത്തരവുകള്‍ നടപ്പിലാക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ സ്ഥാനം ഒഴിയണമെന്ന് ഹൈക്കോടതി

തിരുവനനന്തപുരം. കോടതിയുടെ നിര്‍ദേശങ്ങളും ഉത്തരവുകളും നടപ്പാക്കുവാന്‍ സാധിക്കാത്ത ഉദ്യോഗസ്ഥര്‍ സ്ഥാനമൊഴിയണമെന്ന് ഹൈക്കോടതി. റോഡിലെ അനധികൃത ബാനറുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇത് ചെയ്യാത്തതാണ് വിമര്‍ശനത്തിന് കാരണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ താണ് വിമര്‍ശനം.

റോഡില്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകളും മറ്റും നീക്കം ചെയ്യുന്നതിനായി രൂപീകരിച്ച സമിതി കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് സിംഗിള്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. നിലവില്‍ അനധികൃത ബോര്‍ഡുകള്‍ എവിടെ എല്ലാം ഉണ്ടെന്നകാര്യത്തില്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ സാവകാശം തേടി.