പ്രേക്ഷക ശ്രദ്ധ നേടി സൗദിയില്‍ നിന്നൊരു ഹിന്ദു ഭക്തിഗാനം ;പൂര്‍ണ ചിത്രീകരണം സൗദിയില്‍

മഹാശിവരാത്രി ദിനത്തില്‍ സൗദിയില്‍ നിന്ന് ശിവചൈതന്യം നിറഞ്ഞ ഭക്തിഗാനവുമായി സംവിധായകന്‍ അന്‍ഷാദ്. ശങ്കരം ജടാധാരം എന്ന ഭക്തി ഗാനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സൗദി അറേബ്യയില്‍ നിന്നും പിറവിയെടുക്കുന്ന ആദ്യത്തെ ഹിന്ദു ഭക്തിഗാനമാണിത്. ആല്‍ബത്തിന്റെ മുഴുവന്‍ ചിത്രീകരണവും സെറ്റിട്ടാണ് നിര്‍മിച്ചിരിക്കുന്നത് എന്നതാണ് ആല്‍ബത്തിന്റെ മറ്റൊരു പ്രത്യേകത. സിനിമാ പിന്നണി ഗായകനും മ്യൂസിക് ഡയറക്ടറും ആയ സത്യ ജിത്ത് സീബുള്‍ ആണ് ആല്‍ബത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ജി എം സ്റ്റുഡിയോയില്‍ ആണ് വോക്കല്‍ തയാറാക്കിയിരിക്കുന്നത്.

ശബാന അന്‍ഷാദ് ആണ് മനോഹര ഭക്തിഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു മാസ്റ്റര്‍ ആണ് ആല്‍ബത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഇതിനോടകം തന്നെ ആല്‍ബം മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ആല്‍ബത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഗാനം അവതരിപ്പിച്ചിരിക്കുന്നത് സൗദി കലാസംഘം ആണ്. സിന്ധു സോമനും വിഷ്ണു വിജയനും ചേര്‍ന്നാണ് ആല്‍പത്തിന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. നന്ദന്‍ പി ഒയ്യര ആണ് ഓഡിയോ പ്രൊഡ്യൂസര്‍. നിസാര്‍ ഗുരുക്കള്‍ ആണ് ആര്‍ട്ട് ഡയറക്ടര്‍.