ഹിന്ദു മതം വളർച്ചയിൽ കത്തോലിക്കാ രാജ്യത്ത് മുന്നിൽ, അമേരിക്കക്ക് പിന്നാലെ അയർലന്റും

ഡബ്ലിന്‍: ഹിന്ദു മതം വളർച്ചയിൽ ഒന്നാമതായി അയർലന്റിൽ നിന്നുള്ള കണക്കുകൾ. കത്തോലിക്കാ രാജ്യമായ അയർലന്റിൽ ഏറ്റവും കൂടുതൽ വളർച്ച കണക്കാക്കിയ മതങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനമാണ്‌ മുൻ വർഷം ഹിന്ദു മതത്തിന്‌. ഇതോടെ രാജ്യത്തേ മതങ്ങളുടെ വലിപ്പത്തിൽ മുസ്ലീം മതത്തേ കടത്തിവെട്ടി ഹിന്ദുമതം രണ്ടാം സ്ഥാനത്ത് വന്നു. ഒന്നാം സ്ഥാനം കത്തോലിക്കാ മതത്തിനാണ്‌.

അമേരിക്കയിലും ഏറ്റവും അധികം വളർച്ച കണക്കാക്കിയത് ഹിന്ദു മതത്തിനായിരുന്നു. അമേരിക്കയിലെ ചില പള്ളികൾ ക്ഷേത്രങ്ങൾ ആയ വാർത്തയും മുമ്പ് പുറത്ത് വന്നിരുന്നു.പൂട്ടി കിടക്കുന്ന പള്ളികൾ ഇന്ത്യൻ ഹിന്ദു സമൂഹം വാങ്ങുകയായിരുന്നു. അതിനു പിന്നാലെയാണ്‌ അയർലന്റിലും ഹിന്ദുമത വളർച്ചയുടെ റിപോർട്ടുകൾ പുറത്ത് വരുന്നത്. അയര്‍ലണ്ടില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന മതങ്ങളില്‍ ഹിന്ദുമതം വന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ശക്തമായ വളർച്ചയുടെ സൂചനകൂടിയാണ്‌. നിരവധി ഐറീഷുകാർ ഹൈന്ദവ മതം സ്വീകരിക്കുകയാണ്‌.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ 34% വര്‍ദ്ധിച്ചതായാണ് അയര്‍ലണ്ടിലെ സെന്‍സസ് റിപ്പോര്‍ട്ട്. 2016 ഏപ്രിലില്‍ സിഎസ്ഒ നടത്തിയ സെന്‍സസ് റിപ്പോര്‍ട്ട് ഈ മാസമാണ് പുറത്തുവിട്ടത്.
ഈ കാലയളവില്‍ അയര്‍ലണ്ടില്‍ ഇസ്ലാം വളര്‍ന്നത് 29% ആണ്.മുന്‍ സെന്‍സസില്‍ ഇത് 64 ശതമാനം ആയിരുന്നു.ഇത്തവണ ഇന്ത്യയില്‍ നിന്നടക്കമുള്ള ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ എണ്ണമാണ് മതാടിസ്ഥാനത്തില്‍ ഏറ്റവും അധികം വര്‍ദ്ധിച്ചത്.മുന്‍പുണ്ടായിരുന്നതിനേക്കാള്‍ 38 ശതമാനം വര്‍ദ്ധനവ്.
രാജ്യത്തെ ആകെ ജനങ്ങളുടെ എണ്ണം 3.8% ആണ് വര്‍ദ്ധിച്ചത്.അയര്‍ലണ്ടിലെ ആകെ ജനസംഖ്യ 4.76 മില്ല്യണ്‍ ആണ്. ഇതില്‍ 3.73 മില്ല്യണ്‍ പേര്‍ റോമന്‍ കത്തോലിക്കാ വിഭാഗക്കാരാണ്. റോമൻ കാത്തലിക് മതം രാജ്യത്തേ ഔദ്യോഗിക മതമായി പ്രഖ്യാപിച്ച രാജ്യമാണ്‌ അയർലന്റ്. എന്നിരുന്നാലും എല്ലാ മതങ്ങൾക്കും തുല്യ പരിഗണയും പ്രാധാന്യവും നല്കുന്നു. ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ളപ്പോൾ മതം മാറാനും അനുമതിയുണ്ട്. ഇതു മൂലം ജനങ്ങൾ പലപ്പോഴും ഇഷ്ടമതം മാറി മാറി തിരഞ്ഞെടുക്കാറും ആരാധനകൾക്ക് പോകാറും ഉണ്ട്.