Home kerala എച്ച്ഐവി ബാധിതനായ വ്യക്തിയുടെ വിവരങ്ങൾ പ്രചരിപ്പിച്ചു, കേസെടുത്ത് പോലീസ്

എച്ച്ഐവി ബാധിതനായ വ്യക്തിയുടെ വിവരങ്ങൾ പ്രചരിപ്പിച്ചു, കേസെടുത്ത് പോലീസ്

തിരുവനന്തപുരം : കുടുംബവഴക്കിനെ തുടർന്ന് എച്ച്ഐവി ബാധിതനായ വ്യക്തിയുടെ വിവരങ്ങൾ പ്രചരിപ്പിച്ചതിന് എച്ച്ഐവി ആൻഡ് എയ്ഡ്സ് (പ്രതിരോധവും നിയന്ത്രണവും) നിയമപ്രകാരം സംസ്ഥാനത്ത് ആദ്യമായി കേസ് രജിസ്റ്റർ ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് അപമാനിക്കാനാണ് പ്രതികൾ ബന്ധുക്കളോടും സുഹൃത്തുക്കളോടും പരാതിക്കാരൻ എച്ച്ഐവി ബാധിതനാണ് എന്ന് വെളിപ്പെടുത്തിയത്.

രണ്ട് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഇത്. മ്യൂസിയം പോലീസാണ് മൂന്ന് പേർക്കെതിരെ കേസെടുത്തത്. ഒരു വ്യക്തി എച്ച്ഐവി ബാധിതൻ ആണെന്ന് വെളിപ്പെടുത്തുകയും സമൂഹത്തിൽ വിവേചനവും വിദ്വേഷവും ഉണ്ടാകുന്ന വിധം പ്രവർത്തിക്കുകയും ചെയ്തു എന്നതാണ് കുറ്റം

2017-ൽ നിയമം നിലവിൽ വന്ന ശേഷം സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിതെന്ന് ഡിഎൽഎസ്എ സെക്രട്ടറി പറഞ്ഞു. ആക്ടിവിസ്റ്റും ബാലാവകാശ കമ്മീഷൻ മുൻ അം​ഗവുമായ ജെ. സന്ധ്യയു‌ടെ സഹായത്തോടെയാണ് പരാതിക്കാരൻ നിയമ സേവന അതോറിറ്റിയെ സമീപിച്ചത്.