Home kerala തേനും കുടംപുളിയും വരെ കൈക്കൂലി; പണം കൂട്ടിവച്ചത് വീടുവെക്കാനെന്ന് സുരേഷ് കുമാർ

തേനും കുടംപുളിയും വരെ കൈക്കൂലി; പണം കൂട്ടിവച്ചത് വീടുവെക്കാനെന്ന് സുരേഷ് കുമാർ

(1) സുരേഷ് കുമാർ (2) കൈക്കൂലിക്കേസിൽ അറസ്റ്റിലായ സുരേഷ്കുമാറിന്റെ താമസ സ്ഥലത്തു നിന്നു കണ്ടെടുത്ത നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നു.

പാലക്കാട്: കൈക്കൂലിക്കേസിൽ അറസ്റ്റിലായ മണ്ണാർക്കാട്ടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് സുരേഷ് കുമാർ പണത്തിന് പുറമെ തേനും കുടംപുളിയുമൊക്കെ മാർ വാങ്ങിയിരുന്നതായി വിജിലൻസ് കണ്ടെത്തി. സുരേഷ് കുമാറിൻറെ മുറിയിൽനിന്നാണ് പത്ത് ലിറ്റർ തേനും കുടംപുളിയും കണ്ടെത്തിയത്. കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകളും മുണ്ടുകളും മുറിയിലുണ്ടായിരുന്നു. പടക്കങ്ങളും കെട്ടുകണക്കിന് പേനകളും മുറിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

35 ലക്ഷം രൂപയും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും 25 ലക്ഷം രൂപയുടെ എഫ്ഡിയുമാണ് കണ്ടെത്തിയത്. കൈക്കൂലി വാങ്ങവെ പിടിയിലായ പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് വി സുരേഷ് കുമാറിന്റെ താമസസ്ഥലത്തും വില്ലേജ് ഓഫീസിലുമായി നടത്തിയ വിശദമായ പരിശോധനയിലാണ് പണവും രേഖകളും കണ്ടെത്തിയത്. മലപ്പുറം മഞ്ചേരി സ്വദേശിയായ പരാതിക്കാരനിൽനിന്നു കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസ് സംഘം ഒരുക്കിയ കെണിയിൽ ഇയാൾ കുടുങ്ങുകയായിരുന്നു.പരാതിക്കാരന്റെ 45 ഏക്കർ സ്ഥലം പാലക്കയം വില്ലേജ് ഓഫീസ് പരിധിയിലാണ്. വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷയുടെ തുടർനടപടികൾ അന്വേഷിച്ചപ്പോൾ ഫയൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് സുരേഷ് കുമാറിന്റെ കൈവശമാണെന്ന് അറിയുകയും തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ 2500 രൂപ തന്നാൽ രേഖകൾ വളരെ പെട്ടെന്ന് ശരിയാക്കിത്തരാം എന്ന വാഗ്ദാനം നൽകുകയും ആയിരുന്നു. പണവുമായി മണ്ണാർക്കാട് താലൂക്ക് തല അദാലത്തിൽ വരാനാണ് സുരേഷ് കുമാർ ആവശ്യപ്പെട്ടിരുന്നത്.ചോർന്നൊലിക്കുന്ന വാടക വീട്ടിൽ അന്തിയുറങ്ങുന്ന ദമയന്തിക്ക് സ്വന്തമായൊരു വീട് വേണം; അദാലത്തിൽ പൊട്ടിക്കരഞ്ഞ് 61കാരി പരാതിക്കാരൻ വിവരം പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയെ അറിയിച്ചു.

അദാലത്ത് നടന്ന എംഇഎസ് കോളേജിന് സമീപത്ത് കാറിൽ വെച്ചു പരാതിക്കാരനിൽനിന്നു കൈക്കൂലി വാങ്ങവെയാണ് ഉദ്യോഗസ്ഥൻ പിടിയിലായത്.പരാതിക്കാരൻ പരാതി നൽകിയതിനെ തുടർന്ന് പാലക്കാട് വിജിലൻസ് ഡിവൈഎസ്പി ഉൾപ്പെടുന്ന സംഘം പ്ലാൻ ചെയ്തു നടത്തിയ റെയ്ഡിലാണ് മണ്ണാർക്കാട് എംഇഎസ് കോളേജ് പരിസരത്ത് വെച്ചു പണം കൈമാറുന്നതിനിടെ ഉദ്യോഗസ്ഥൻ പിടിയിലാകുന്നത്.ഇതിനുമുമ്പും 10,000, 9,000 എന്നിങ്ങനെ സുരേഷ് കുമാർ പരാതിക്കാരനിൽനിന്നു കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും വിജിലൻസ് മൊഴി രേഖപ്പെടുത്തി.പണത്തിന് പുറമെ തേനും കുടംപുളിയുമൊക്കെ കൈക്കൂലിയായി മണ്ണാർക്കാട്ടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് സുരേഷ് കുമാർ വാങ്ങിയിരുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം വീട് വെക്കാനാണ് താൻ പണം കൂട്ടവെച്ചതെന്നും സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇല്ല. നല്ലൊരു വീട് വെക്കണമെന്ന ആഗ്രഹം കൊണ്ടാണ് ഇത്രയധികം പണം കൂട്ടിവെച്ചതെന്നും അവി വാഹിതനായതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നുമാണ് സംഭവത്തിൽ പ്രതി വിജിലൻസിന് നൽകിയ മൊഴി.എന്നാൽ സുരേഷ് കുമാർ കൈക്കൂലി വാങ്ങുന്നതിനെക്കുറിച്ച് നേരത്തെ തന്നെ വിജിലൻസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ ഒരുമാസമായി ഇയാൾ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.കേരളത്തിൽ കൈക്കൂലി വീരന്മാരും അഴിമതി നേതാക്കന്മാരും നിറയുകയാണ്.ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിനു നിയമപരമായി സ്വീകരിക്കാവുന്ന ശമ്പളമല്ലാതെ വാങ്ങുന്ന ആനുകൂല്യങ്ങൾ കൈക്കൂലിയുടെ പരിധിയിലാണ് വരുന്നത്.എന്തായാലും സംഭവത്തിൽ പ്രതിയെ ഇന്ന് തൃശ്ശൂർ കോടതിയിൽ എത്തിക്കും എന്നാണ് റിപ്പോർട്ട്.