ഹോസ്റ്റല്‍ പാചകക്കാരന്റെ കൈപുണ്യത്തില്‍ വീണ് പെണ്‍കുട്ടികള്‍, വശീകരിച്ച് പീഡിപ്പിച്ചത് രണ്ട് പേരെ, വിവരം പുറത്തായതിങ്ങനെ

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഹോസ്റ്റല്‍ പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചരക്കണ്ടി പടുവിലായി സ്വദേശിയായ വിജിത്ത് എന്ന 35കാരനാണ് വളപട്ടണം പോലീസിന്റെ പിടിയിലായത്. വളപട്ടണം സ്റ്റേഷന്‍ പരിധിയില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടികളാണ് വിജിത്തിന്റെ പീഡനത്തിന് ഇരയായത്.

സ്‌കൂളില്‍ കൗണ്‍സിലിംഗ് നടത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ കൗണ്‍സിലര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈനില്‍ നിന്നും ലഭിച്ച നിര്‍ദേശത്തില്‍ പോലീസ് അന്വേഷണം നടത്തുകയും കുട്ടികളുടെ മൊഴിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം വിജിത്തിനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷമായി വിജിത്ത് വശീകരിച്ചും ഭീഷണിപ്പെടുത്തിയും തങ്ങളെ പീഡിപ്പിച്ച് വരികയായിരുന്നു എന്ന് പെണ്‍കുട്ടികള്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. സംഭവം പുറത്തുവന്നതോടെ പ്രതി ഒളിവില്‍ പോകാന്‍ സാധ്യതയുള്ളതിനാല്‍ വളപട്ടണം എഎസ്പി വിജയ് റാവു റെഡ്ഢിയുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ പ്രതിയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.