കാട്ടുപന്നി ആക്രമണത്തിൽ തൃശ്ശൂരിൽ ഗൃഹനാഥൻ മരിച്ചു, ഈ മാസം വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായത് നാല് പേർക്ക്

തൃശ്ശൂർ . തൃശ്ശൂരിലെ വിരുട്ടാണത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ മധ്യ വയസ്‌ക്കൻ മരിച്ചു. ഇതോടെ സംസ്ഥാനത്ത് വന്യമൃഗത്തിന്റെ ആക്രമണത്തിൽ ഈ മാസം ജീവൻ നഷ്ട്ടമായവരുടെ എണ്ണം നാലായി. തൃശ്ശൂർ വരവൂർ തളിയിലിലുണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തിലാണ് ഗൃഹനാഥൻ മരണപ്പെട്ടത്. തളി വിരുട്ടാണം പാണീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് രാജീവാണ്(61) മരണപ്പെട്ടത്.

വീടിന്റെ പരിസരത്ത് തേങ്ങാ നാളീകേരം പരിക്കുകയായിരുന്ന രാജീവിനെ പാഞ്ഞു വന്നു കാട്ടുപന്നി ഇടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.

നാളികേരം പരിക്കുകയായിരുന്ന രാജീവിനെ കാട്ടുപന്നി നെഞ്ചിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയേറ്റ് രാജീവ് നിലത്ത് വീണ ശേഷവും കാട്ടുപന്നി ആക്രമണം തുടർന്നു. വീണ്ടും രണ്ട് തവണ കൂടി കുത്തി പന്നി ഓടിമറയുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റ രാജീവിനെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേമാറ്റിയിട്ടുണ്ട്.