ചുംബനത്തിനുമുണ്ട് ചില ബാല പാഠങ്ങൾ

പ്രണയത്തിന്റെയും സ്നേഹത്തിന്റെയും തീവ്ര ഭാവങ്ങളിൽ ചുംബനത്തിന് നിർണായക സ്ഥാനമാണുള്ളത്. പങ്കാളികൾ സ്നേഹം പ്രകടിപ്പിക്കുന്നത് പലപ്പോഴും ചുംബനത്തിലൂടെ യായിരിക്കും. ഓരോ ചുംബനത്തിനും അതിന്റേതായ അര്‍ത്ഥവും ഓരോ രീതികളുണ്ട്. ചുംബനം കൊടുക്കുന്നതിന് മുന്‍പ് രണ്ട് വ്യക്തികള്‍ അറിഞ്ഞിരിക്കേണ്ട മുഖ്യമായ ചില കാര്യങ്ങളുണ്ട്. അതെ ചുംബനത്തിനും ഉണ്ട് ചില ബാല പാഠങ്ങൾ.

കൃത്യമായ സാഹചര്യത്തിനൊത്ത് നല്‍കുന്ന ചുംബനങ്ങള്‍ പങ്കാളിയില്‍ നിങ്ങളോടുള്ള അഭിനിവേശം കൂട്ടുവാനും അതുപോലെ, കൂടുതല്‍ താല്‍പര്യം ജനിപ്പിക്കുവാനും ഉപകരിക്കുമെന്നത് മറക്കേണ്ട. ചുംബിക്കുന്നതിന് മുന്‍പ് സ്വയം കുറച്ച് തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. അതില്‍ ആദ്യത്തേത്. ചുണ്ടുകള്‍ വരണ്ടതല്ല എന്ന് ഉറപ്പാക്കുക എന്നതാണ്. മൃദുവായ ചുംബനം പങ്കാളിക്ക് നൽകാനും നിങ്ങളുടെ ഫീലിംഗ്‌സ് ചുംബനത്തിലൂടെ പങ്കുവെക്കാനും ചുണ്ടുകള്‍ നല്ല മൃദുവായിരിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ലിപ് ബാം പോലുള്ളവ ഉപയോഗിക്കാവുന്നതാണ്.

ചുംബനം നൽകും മുൻപ്, അതിനുള്ള മാനസികാവസ്ഥയിലാണോ രണ്ട് പേരും എന്ന് ഉറപ്പ് വരുത്തണം. പെട്ടെന്ന് പങ്കാളിയെ കടന്നു പിടിച്ച് ചുംബിച്ചാല്‍ അത് അവരില്‍ എന്ത് അനുഭൂതിയാണ് ഉളവാക്കുക എന്ന് ഒരിക്കലും നിര്‍വ്വചിക്കുവാന്‍ കഴിയില്ല. അതിനാല്‍, സന്ദര്‍ഭം നോക്കിയും മനസ്സിന്റെ താളത്തിനൊത്തും മാത്രമേ ഒരു ചുംബനത്തിലേക്ക് കടക്കാവൂ.

ചുംബിക്കണമെന്ന ആഗ്രഹമെത്തുമ്പോൾ പങ്കാളിയെ നിങ്ങളുടെ മൂഡിലേക്ക് കൊണ്ടുവരാനും ശ്രമിക്കണം. അത് പലതരത്തില്‍ ചുംബനങ്ങള്‍ നല്‍കുന്നതിന് സഹായിക്കും. ഫോര്‍പ്ലേ ചെയ്യുന്നതും അതില്‍ കഴുത്തില്‍ ചുംബിക്കുന്നതും പിന്നീട് ചുണ്ടുകളില്‍ ചുംബിക്കുന്നതുമെല്ലാം തന്നെ പങ്കാളിയെ നിങ്ങളുടെ മൂഡിലേയ്ക്ക് എത്തിക്കുന്നതിനും പിന്നീട് നല്ല രീതിയില്‍ ചുംബിക്കുവാനും ഇടയാക്കും.

റിലാക്‌സ് ചെയ്ത് ഇരിക്കുന്ന അവസ്ഥയിലാണ് പ്രണയാർദ്ര ചുംബനങ്ങൾ ഉണ്ടാവുന്നത്. ചുംബിക്കുമ്പോള്‍ ചുണ്ടുകള്‍ക്ക് ബലം കൊടുക്കരുത്. അതിനെ റിലാക്‌സ് ചെയ്ത് വിടുമ്പോള്‍ നല്ല മനോഹരമായ ചുംബനം നിങ്ങള്‍ക്ക് സമ്മാനിക്കാൻ കഴിയുന്നു. ഈ ചുംബനങ്ങൾ പങ്കാളിയില്‍ എന്നെന്നും കുളിരുള്ള ഓർമകളായി നിലനിൽക്കും. അത് പങ്കാളിയില്‍ സ്‌നേഹം കൂട്ടാൻ സഹായിക്കും.

ചുംബിക്കുമ്പോള്‍ പങ്കാളിയുടെ കൈ കഴുത്തിനെ താങ്ങിനിര്‍ത്തുന്ന വിധത്തില്‍ കൈകള്‍ ഉപയോഗിക്കുന്നത് ചുംബനം രണ്ടുപേര്‍ക്കും ആസ്വദിക്കുവാന്‍ വഴിയിരുക്കും. ആദ്യം തന്നെ നിങ്ങളുടെ നാവിന്റെ തുമ്പ് സ്പര്‍ശിച്ചുകൊണ്ട് താളത്തില്‍ പതുക്കെ മുഴുവന്‍ നാവ് ഉപയോഗിച്ചും ചുണ്ടുകള്‍ നല്ല സ്‌ഫോറ്റാക്കിയും പങ്കാളിയെ ചുംബിക്കാം. ഇത് കൂടുതല്‍ ഫീല്‍ രണ്ടു പേരിലും സൃഷ്ട്ടിക്കും.

ഒരു പങ്കാളിയുടെയും അനുവാദമില്ലാതെ അവരെ ചുംബിക്കരുത്. അത് അവരില്‍ പെട്ടെന്ന് ഇഷ്ടക്കുറവ് സൃഷ്ട്ടിക്കും. ഒരു ചുംബനത്തിന്റെ മോഡിലേക്ക് പങ്കാളിയേയും എത്തിച്ച ശേഷമായിരിക്കണം റിലാക്‌സൊടെയുള്ള ചുടു ചുംബനം. അവരും അതിന് ഓക്കെയാണ് എന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമെന്നതാണ് പ്രധാനം. പങ്കാളിയുടെ താല്‍പര്യം അറിയാതെ എടുത്ത് ചാടിയുള്ള ചുംബനങ്ങൾ ബന്ധത്തിനെ തന്നെ ബാധിക്കും. ഇതിനു ചുംബിക്കുവാനുള്ള മൂഡ് ഉണ്ട് എന്ന വസ്തുത പങ്കാളിയോട് തുറന്ന് പറയാവുന്നതാണ്. അതിനുശേഷം സമ്മതമാണെങ്കില്‍ ചുംബിക്കാം.