ഹൃത്വിക് റോഷനും സൂസനും വീണ്ടും വിവാഹിതരായോ?

ഹൃത്വിക് റോഷനും സൂസനും വീണ്ടും വിവാഹിതരായോ? ബോളിവുഡില്‍ ഇപ്പോള്‍ സംസാരം ഹൃത്വിക് റോഷനും മുന്‍ ഭാര്യ സൂസനും.

ബോളിവുഡില്‍ ഇപ്പോള്‍ ഹൃത്വിക് റോഷനും മുന്‍ ഭാര്യ സൂസനും തന്നെയാണ് സംസാര വിഷയം. ഇരുവരും വീണ്ടും വിവാഹിതരായി എന്ന തരത്തിലാണ് റിപ്പോർട്ടുകൾപുറത്തുവന്നത്.അതേസമയം ഇരുവരും ഒന്നായി കാണാൻ ആരാധകർ ഏറെ ആഗ്രഹിക്കുന്നുവെങ്കിലും റിപ്പോർട്ടുകളിൽ വാസ്തവം ഇല്ലെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.വിവാഹമോചിതരായ ദമ്പതികൾ, കുട്ടികളായ ഹൃഹാനും , ഹൃദാനും വേണ്ടിയാണ് ഒഴിവുസമയങ്ങൾ ആഘോഷഭരിതമാക്കുന്നത്. കുട്ടികൾക്കുവേണ്ടി ഞങ്ങൾ കോ പേരന്റ്സ് ആകും എന്ന് മുൻപ് തന്നെ ഇരുവരും വ്യക്തമാക്കിയിരുന്നു.17 വർഷത്തെ ദാമ്പത്യ ബന്ധത്തിന് ശേഷമായിരുന്നു ഇരുവരും വേർപിരിഞ്ഞത്. എങ്കിലും ഇരുവരും പരസ്പര ബഹുമാനും വച്ചുപുലര്‍ത്തുന്നവരാണ്. സാധാരണ ബന്ധം വേര്‍പിരിഞ്ഞാല്‍ പല പലരും ഒരിക്കലും സൗഹൃദം കാത്തു സൂക്ഷിക്കാറില്ല. ഇതില്‍ നിന്ന് വ്യത്യസ്തരാണ് ഹൃത്വകും സൂസനും. ഇവരെ മാതൃകയാക്കണമെന്ന അഭിപ്രായവും മുൻപേ ഉയർന്നിരുന്നു.

ഹൃത്വികിന്റെ ഓരോ പിറന്നാളിനും സ്‌നേഹത്തില്‍ ചാലിച്ച് സൂസന്‍ എഴുതുന്ന കുറിപ്പുകൾ വൈറലാണ്. കങ്കണ വിഷയത്തിലും ഹൃതികിനു പിന്തുണയുമായി സൂസൻ എത്തിയതും മാധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു.

https://youtu.be/RIFHMreoaQQ