വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച് യുവതിയെ പീ ഡിപ്പിച്ച ഭർത്താവും സുഹൃത്തുക്കളും അറസ്റ്റിൽ

വിവാഹം ചെയ്തതായി തെറ്റിദ്ധരിപ്പിച്ച് കൂടെ താമസിച്ച ശേഷം പീ ഡിപ്പിക്കുകയും ചെയ്തതിന് ഭർത്താവും സുഹൃത്തുക്കളും അറസ്റ്റിൽ. തോട്ടയ്ക്കാട് ചാത്തമ്പറ വാവറ വീട്ടിൽ ബേബി എന്നു വിളിക്കുന്ന രഞ്ജിത്ത് (56), ഇയാൾക്ക് കൂട്ടുനിന്ന ചാത്തമ്പാറ കുന്നുവാരം വലിയവിള പുത്തൻ വീട്ടിൽ ശശിധരൻ (56), കടയ്ക്കൽ കുറ്റിക്കാട് വാചീക്കോണം ചിന്നു ഭവനിൽ വിക്രമൻ (64) തോട്ടയ്ക്കാട് പാണൻ വിള പുത്തൻ വീട്ടിൽ മോഹനൻ പിള്ള (65) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.

56 കാരനായ രഞ്ജിത്ത് യുവതിയുമായി പ്രണയത്തിലാവുകയും ആറ്റിങ്ങലിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചതായി വരുത്തിതീർക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വാടകയ്ക്ക് താമസിക്കുകയുമായിരുന്നു. വിവാഹത്തിന് വേണ്ട സഹായങ്ങൾ ചെയ്തത് രഞ്ജിത്തിന്റെ ഈ കൂട്ടാളികളാണ്. ഇവർ ഇവിടെ താമസിക്കുന്നതിനിടയിൽ ഇതിനിടെ മറ്റുള്ളവരും പീ ഡനശ്രമം തുടങ്ങിയതോടെ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു.