അടിവസ്ത്രത്തിൽ ഉൾപ്പെടെ 7 കിലോ സ്വർണം കടത്തിയവർ പിടിയിൽ

കരിപ്പുർ∙ ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് ദമ്പതികൾ കടത്താൻ ശ്രമിച്ച 3.28 കോടി രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം പിടികൂടി.

മലപ്പുറം പെരിന്തൽമണ്ണ അമ്മിനിക്കാട് കുറ്റിക്കോടൻ വീട്ടിൽ അബ്ദുസമദ് (47), ഭാര്യ സഫ്ന (34) എന്നിവരാണു പിടിയിലായത്. 3642 ഗ്രാം സ്വർ‍ണമിശ്രിതമാണ് സഫ്നയിൽനിന്ന് കണ്ടെടുത്തത്.

അബ്ദു സമദിൽനിന്ന് 3672 ഗ്രാം മിശ്രിതം കണ്ടെടുത്തു. 1.17 കിലോഗ്രാം ശരീരത്തിലും ബാക്കിയുള്ളവ സോക്സിനുള്ളിലും അടിവസ്ത്രത്തിലും മറ്റുമായിരുന്നു ഒളിപ്പിച്ചിരുന്നത്. ഈ മിശ്രിതത്തിൽനിന്നു 3.141 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇതിന് 1.65 കോടി രൂപ വിപണിമൂല്യമുണ്ടെന്നു കസ്റ്റംസ് അറിയിച്ചു.