കോ​ഴി​ക്കോ​ട് യുവതി പൊള്ളലേറ്റു​ മരിച്ച സംഭവം: ഭര്‍ത്താവ്​ അറസ്​റ്റില്‍

കോ​ഴി​ക്കോ​ട്: യു​വ​തി​യെ വീ​ട്ടി​ല്‍ പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് അ​റ​സ്​​റ്റി​ല്‍. പു​തി​യാ​പ്പ ചെ​ട്ടി​പ​റ​മ്ബ​ത്ത് താ​ഴ​ത്ത് ശ​ങ്ക​ര​നി​ല​യ​ത്തി​ല്‍ ശ​ര​ണ്യ (29) മ​രി​ച്ച​ കേ​സി​ലാ​ണ്​ ഭ​ര്‍​ത്താ​വ്​ ലി​നീ​ഷി​നെ ടൗ​ണ്‍ അ​സി. ക​മീ​ഷ​ണ​ര്‍ പി. ​ബി​ജു​രാ​ജ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ന​വം​ബ​ര്‍ 13നാ​ണ്​ ശ​ര​ണ്യ​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ള​യി​ല്‍ പൊ​ലീ​സ്​ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ കേ​സെ​ടു​ത്ത്​​ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​രു​ന്നു. അ​തി​നി​ടെ ലി​നീ​ഷാ​ണ്​ മ​ര​ണ​ത്തി​ന്​ ഉ​ത്ത​ര​വാ​ദി​യെ​ന്ന്​ കാ​ട്ടി യു​വ​തി​യു​ടെ കു​ടും​ബ​വും പ​രാ​തി ന​ല്‍​കി. ശ​ര​ണ്യ മ​രി​ച്ച്‌​ ഒ​മ്ബ​തു​ ദി​വ​സ​ത്തി​നു​ശേ​ഷം അ​തേ വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന ബ​ന്ധു ജാ​ന​കി​യെ​ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

ശ​ര​ണ്യ​യു​ടെ മ​ര​ണ​ത്തി​ലെ ദൃ​ക്‌​സാ​ക്ഷി​യാ​ണ് മ​രി​ച്ച ജാ​ന​കി​യെ​ന്നാ​ണ് ആ​രോ​പ​ണം. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ റി​മാ​ന്‍​ഡ്​ ​െച​യ്​​തു.