ഭാര്യയ്‌ക്കൊപ്പം ഒളിച്ചോടിയ കാമുകന്റെ കാലുകൾ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് തല്ലിയൊടിച്ചു

കണ്ണൂർ തലശ്ശേരിയിൽ കഴിഞ്ഞ ദിവസം രാത്രി ഭാര്യയ്‌ക്കൊപ്പം ഒളിച്ചോടിയ കാമുകന്റെ കാലുകൾ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് തല്ലിയൊടിച്ചു. കൂത്തുപറമ്പ് സ്വദേശിയായ യുവാവിന്റെ കാലുകളാണ് ഒടിഞ്ഞത്.

ഗോപാൽപേട്ടിൽ വെച്ചാണ് ഭാര്യയെയും കാമുകനെയും ഭർത്താവും സംഘവും പിടികൂടിയത്. തുടർന്ന് കാമുകന്റെ രണ്ട് കാലുകളും തല്ലി ഒടിക്കുകയായിരുന്നു. തുടർന്ന് ഇയാളെ കൂത്തുപറമ്പിൽ ഉപേക്ഷിച്ചു. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ട യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

രണ്ട് കാലുകൾക്കും സാരമായ പൊട്ടലുണ്ട്. ജില്ലാ ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. അതേസമയം കഞ്ചാവ് വിൽപ്പന പോലീസിനെ അറിയിച്ചതാണ് മർദ്ദനത്തിന് പിന്നിലെ കാരണമെന്നാണ് കാലൊടിഞ്ഞ യുവാവ് പറയുന്നത്.