ഭാര്യയുടെ നഗ്നവീഡിയോകളും വാട്സ് ആപ്പ് ചാറ്റുകളും മൊബൈലില്‍ വഞ്ചിച്ചെന്ന പരാതിയുമായി ഭര്‍ത്താവ്

ഭാര്യയുടെ നഗ്നവീഡിയോകളും വാട്‌സ്പ്പ് ചാറ്റുകളും മൊബൈലില്‍ ലഭിച്ചതിന് പിന്നാലെ ഭാര്യയും കുടുംബവും വഞ്ചിച്ചെന്ന് കാണിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. ബംഗളൂരുവിലാണ് സംഭവം.
കഴിഞ്ഞ നവംബറില്‍ ഹാസനില്‍വെച്ചായിരുന്നു യുവാവിന്റെ വിവാഹം. ചടങ്ങുകള്‍ അനുസരിച്ച് ഡിസംബര്‍ 15നായിരുന്നു ആദ്യരാത്രി. ഇതിന് രണ്ട് ദിവസം മുമ്പാണ് ഭര്‍ത്താവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലേക്ക് രാഹുല്‍ എന്നയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് ഭാര്യയുടെ നഗ്ന ഫോട്ടോകള്‍ സന്ദേശമായി ലഭിച്ചത്. ഇതിനൊപ്പം ഒരു മൊബൈല്‍ നമ്പറും നല്‍കിയിരുന്നു. തുടര്‍ന്ന് ഈ നമ്പറില്‍ വിളിച്ചപ്പോളാണ് ഭാര്യയും രാഹുല്‍ എന്നയാളും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പത്തിലാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്.

ഭാര്യയുമായി വര്‍ഷങ്ങളായി ബന്ധമുണ്ടെന്നും പലതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. മാത്രമല്ല, ഇരുവരുടെയും നഗ്ന വീഡിയോകളും അയച്ചുനല്‍കി. 2019 ജൂണില്‍ വിവാഹനിശ്ചയം കഴിഞ്ഞ ശേഷവും ഭാര്യയും രാഹുലും തമ്മില്‍ ബന്ധമുണ്ടായിരുന്നതായും ഭര്‍ത്താവ് പറഞ്ഞു. നഗ്നവീഡിയോകള്‍ക്കൊപ്പം വാട്സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും രാഹുല്‍ അയച്ചുനല്‍കി. രാഹുലിനെ വളരെയേറെ ഇഷ്ടമാണെന്നും തന്നെ ഒഴിവാക്കാന്‍ തയ്യാറാണെന്നും ഭാര്യ വാട്സാപ്പ് ചാറ്റില്‍ പറഞ്ഞിട്ടുണ്ടെന്നും യുവാവിന്റെ പരാതിയില്‍ വ്യക്തമാക്കുന്നു. പരാതിയുമായി പൊലീസിനെ സമീപിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പരാതിയില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് കുടുംബത്തില്‍ ചര്‍ച്ച ചെയ്ത ശേഷം പൊലീസില്‍ നല്‍കാനായിരുന്നു ഭര്‍ത്താവിന്റെ തീരുമാനം. എന്നാല്‍ പൊലീസിനെ സമീപിച്ചാല്‍ തന്റെയും കുടുംബത്തിന്റെയും പേര് എഴുതിവെച്ച ശേഷം ആത്മഹത്യ ചെയ്യുമെന്ന് ഭാര്യയും അവരുടെ അമ്മാവനും ഭീഷണിപ്പെടുത്തിയതായും ഇദ്ദേഹം ആരോപിച്ചു. എന്നാല്‍ യുവാവ് ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ രാഹുലിനെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിച്ച ഭാര്യയ്ക്കെതിരെയും നിയമനടപടി വേണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഈ പരാതിയിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.