‘ഇല്യാനയുടെ പൊക്കിൾ ആദ്യമായി കണ്ട ഞാൻ അത്ഭുതപ്പെട്ടു, മനോഹരമായ പൊക്കിളാണ് നിനക്ക്’ ചർച്ചയായി ആ പുകഴ്ത്തൽ

ബോളിവുഡിലെ മുൻനിര നായകൻമാരിലൊരാളായ രൺബീർ കപൂറിന്റെ പ്രണയങ്ങൾ പലപ്പോഴും ചർച്ചയാവാറുണ്ട്. നീതു കപൂറിന്റെയും അന്തരിച്ച നടൻ ഋഷി കപൂറിന്റെയും മകനായ രൺബീർ സാവരിയ എന്ന സിനിമയിലൂടെയാണ് അഭിനയ രം​ഗത്തേക്ക് എത്തുന്നത്. കരിയറിനപ്പുറത്ത് വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ പലപ്പോഴും രൺബീർ ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്. പ്രണയ ​ഗോസിപ്പുകളാണ് എന്നും രൺബീറിനെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നത്.

രൺബീർ കപൂറിന്റെ കത്രീന കൈഫ്, ദീപിക പദുകോൺ, എന്നിവരുമായുള്ള പ്രണയം ഏറെ ചർച്ചയായിട്ടുണ്ട്. രണ്ട് വർഷം ദീപികയുമായി പ്രണയത്തിലായിരുന്നു രൺബീർ, കത്രീന കൈഫിനെ പരിചയപ്പെട്ടതോടെ ദീപികയെ ഉപേക്ഷിച്ച് കത്രീനയുമായി പ്രണയത്തിലാവുകയായിരുന്നു. നീണ്ട ആറ് വർഷങ്ങൾ ആണ് ഈ ബന്ധം നിലനിന്നത്. ജഗ ജസൂസ് എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഇരുവരും പിരിഞ്ഞു. തുടർന്ന് ആലിയ ഭട്ടുമായി പ്രണയത്തിലായ രൺബീർ നടിയെ വിവാഹം ചെയ്യുകയായിരുന്നു.

ഇരുവർക്കും ഇന്നൊരു മകളുമുണ്ട്. നടി ഇല്യാന ഡിക്രൂസിനെക്കുറിച്ച് ആലിയ പറഞ്ഞ വാക്കുകളാണിപ്പോൾ ചർച്ച. 2012 ൽ പുറത്തിറങ്ങിയ ബർഫി എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. പ്രിയങ്ക ചോപ്രയായിരുന്നു മറ്റൊരു പ്രധാന വേഷം ചെയ്തത്. സിനിമയുടെ പ്രൊമോഷൻ ഭാ​ഗമായുള്ള അഭിമുഖത്തിന് മൂവരും ഒരുമിച്ചെത്തുകയാണ് ഉണ്ടായത്.

അപ്പോൾ ഇല്യാനയുടെ ഭം​ഗിയെക്കുറിച്ച് രൺബീർ തുറന്ന് പറയുകയുണ്ടായി. ഇല്യാനയെ ഇതിന് മുമ്പ് ഏറ്റവും കൂടുതൽ ഞാൻ കണ്ടിട്ടുള്ളത് പൊള്ളാച്ചിയിൽ പോയപ്പോൾ അവിടെയുള്ള ടെലിവിഷൻ ചാനലുകളിലായിരുന്നു എന്നാണ് രൺബീർ പറഞ്ഞത്. ‘ഏത് ചാനൽ തുറന്നാലും ഇവൾ ഡാൻസ് ചെയ്യുന്നത് കാണാം. ഇവളുടെ പൊക്കിൾ ആദ്യമായി കണ്ട ഞാൻ അത്ഭുതപ്പെട്ടു. മനോഹരമായ പൊക്കിളാണ് നിനക്ക്,’ രൺബീർ പറയുകയുണ്ടായി. ഇത് കേട്ട് ചിരിച്ച പ്രിയങ്ക ഇത് പോലൊരു പ്രശംസം വേറെ എവിടെ നിന്നം ലഭിക്കില്ലെന്നും ഇല്യാനയോട് പറയുകയുണ്ടായി.

ഇല്യാന തെന്നിന്ത്യയിൽ ഒരുപിടി സിനിമകളിൽ അഭിനയിച്ച ശേഷമാണ് ബോളിവുഡിൽ എത്തുന്നത്. ബർഫിക്ക് ശേഷം നിരവധി അവസരങ്ങൾ ബോളിവുഡിൽ നിന്നും വന്നു. മേം തേര ഹീറോ, റസ്തം, റെയ്ഡ്, ദ ബി​ഗ് ബുൾ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആയി പറയാം. അൺഫെയർ ആന്റ് ലവ്ലി എന്ന സിനിമയാണ് നടിയുടേതായി പുറത്തിറങ്ങാനിറയ്ക്കുന്നത്.

താൻ അമ്മയാവാൻ പോവുന്ന കാര്യം ഇല്യാന കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നടി വിവാ​ഹിതയല്ല, കാമുകന്റെ വിവരവും പുറത്ത് വിട്ടിട്ടില്ല. ഇതോടെ കുഞ്ഞിന്റെ അച്ഛനാരാണെന്ന ചോദ്യവും ഉയർന്നിരുന്നു. എന്നാൽ ഇതിനോടൊന്നും നടി പ്രതികരിച്ചിട്ടേയില്ല. തമിഴിൽ നൻപൻ എന്ന സിനിമയിലൂടെയാണ് ഇല്യാന ശ്രദ്ധ നേടുന്നത്. കരിയറിന്റെ തുടക്ക കാലത്ത് തെലുങ്ക് സിനിമകളിലാണ് ഇല്യാന കൂടുതലും അഭിനയിച്ചു വന്നിരുന്നത്. നിലവിൽ തെന്നിന്ത്യൻ സിനിമകളിൽ ഇപ്പോൾ ഇല്യാനയെ കാണാനില്ല.