‘സ്വർണ കടത്ത് കേസിൽ ഒത്ത് തീർപ്പ്, അതും എന്റെ അടുത്ത്, വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും’ സ്വപ്ന

തിരുവനന്തപുരം . നയതന്ത്ര ചാനൽ വഴി നടന്ന സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമം നടക്കുന്നു എന്ന് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച വിവരങ്ങൾ തൻ വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് പുറത്തുവിടുമെന്നും സമൂഹ മാധ്യമത്തിൽ പങ്കു വെച്ച പോസ്റ്റിൽ സ്വപ്ന സുരേഷ് വ്യക്തമാക്കിയിരിക്കുന്നു. ‘സ്വർണ കടത്ത് കേസിൽ ഒത്ത് തീർപ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് 5 മണിക്ക് ലൈവിൽ വരും’ എന്നാണ് സ്വപ്ന ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ലൈഫ് മിഷൻ കോഴ ഇടപാടിൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) റജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡ് ചെയ്തിരുന്നു. 23വരെയാണ് റിമാൻഡ് ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ലൈഫ് മിഷൻ കേസിൽ ഇഡി ചോദ്യം ചെയ്തു വരികയുമാണ്. ലൈഫ് മിഷൻ ഭവന പദ്ധതിക്കുവേണ്ടി ലഭിച്ച 18 കോടിയുടെ വിദേശ സഹായത്തിൽ 4.50 കോടിരൂപ കോഴയായി തട്ടിയെടുത്തെന്നാണ് കേസ്. പ്രതികളായ സ്വപ്നയും സരിത്തും സി.എം.രവീന്ദ്രനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ഉണ്ടായി.

മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ലൈഫ് മിഷൻ കേസിൽ ആദ്യ ദിവസം ഒൻപതര മണിക്കൂറും, രണ്ടാമത്തെ ദിവസം പത്ത് മണിക്കൂറും ചോദ്യം ചെയ്തിരിക്കെയാണ് ഇഡി ചോദ്യം നയതന്ത്ര ചാനൽ വഴി നടന്ന സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമം നടക്കുന്നതായ വിവരം കൂടി പുറത്ത് വന്നിരിക്കുന്നത്.

മാർച്ച് 8 ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ എല്ലാ വനിതകൾക്കും വനിതാദിന ആശംസകൾ നേർന്ന് സ്വപ്ന സുരേഷ് രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു സ്വപ്ന ആശംസകള്‍ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുെടയും നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും അവർ കേരളത്തെ വിൽപനചരക്കാക്കുന്നതിനും എതിരെയാണ് തന്റെ പോരാട്ടമമെന്ന് സ്വപ്നയുടെ തുറന്നു പറച്ചിലും അതോടൊപ്പം ഉണ്ടായിരുന്നു.

നിർഭ്യാവശാൽ ഒരു പെണ്ണും ഈ പോരാട്ടത്തിൽ തന്നെ പിന്തുണയ്ക്കുന്നില്ലെന്ന വിഷമവും സ്വപ്ന വ്യക്തമാക്കിയിരുന്നു. കോടിക്കണക്കിനു വിധവകളെയും മാതാവ് നഷ്ടപ്പെട്ട കുഞ്ഞുങ്ങളെയും സൃഷ്ടിക്കാൻ ഭരിക്കുന്ന പാർട്ടിക്കു കഴിയുമെന്ന് അവർ തന്നെ തെളിയിച്ചിട്ടുണ്ട്. ലോക നിർഗുണ പുരുഷദിനം താനും വൈകാതെ ആഘോഷിക്കും. ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കുമെന്നും സ്വപ്ന യുടെ മുന്നറിയിപ്പും ഇതോടൊപ്പം ഉണ്ടായി.